ചലച്ചിത്രം

മകന്റെ മുടി മുറിക്കാൻ കത്രികയെടുത്ത് സെയ്ഫ് അലി ഖാൻ, അനുസരണയോടെ തൈമൂർ

സമകാലിക മലയാളം ഡെസ്ക്

അടുത്തിടെയാണ് നടി കരീന കപൂർ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. അന്നു മുതൽസോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. തന്റെ ഭർത്താവ് സെയ്ഫ് അലി ഖാന്റെയും മകൻ തൈമൂറിന്റേയും വിശേഷങ്ങളെല്ലാം താരസുന്ദരി പങ്കുവെക്കാറുണ്ട്. ലോക്ക്ഡൗൺ ആയതോടെ മകനൊപ്പം കളിച്ച് സമയം ചെലവഴിക്കുകയാണ് ഇരുവരും. മകനൊപ്പം ​ഗാർഡൻ പെയിന്റ് ചെയ്യുന്നതിന്റെ വിശേഷങ്ങൾ കരീന പങ്കുവെച്ചിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് അച്ഛന്റേയും മകന്റേയും പുതിയ പരീക്ഷണമാണ്. 

മകന് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കുകയാണ് സെയ്ഫ്. കയ്യിൽ കത്രികയുമായി മകന് അടുത്തു നിൽക്കുകയാണ് താരം. അനുസരണ കുട്ടിയായി അച്ഛനു മുടിമുറിക്കാനായിനിന്നു തൈമൂർ നിന്നു കൊടുക്കുന്നുണ്ട്. ആരെങ്കിലും മുടിവെട്ടിയോ എന്ന അടിക്കുറിപ്പിലാണ് കരീന ചിത്രം പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെ അച്ഛനെയും മകനേയും പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 

ലോക്ക്ഡൗൺ ആയതോടെ സലൂണും ബ്യൂട്ടി പാർലറുമെല്ലാം അ‌ടച്ചതോടെ നിരവധി പേരാണ് മുടിവെട്ട് പരിശീലിച്ചത്. പ്രിയപ്പെട്ടവരുടെ തലയാണ് ഇതിനായി പലരും തെരഞ്ഞെടുത്തത്. അനുഷ്കയും രാജ്കുമാർ റോയിയുമെല്ലാം കയ്യടിനേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്