ചലച്ചിത്രം

കാളവണ്ടികളിലും ട്രാക്ടറുകളിലുമായി സാധനങ്ങൾ നിറച്ചു; കൈവീശി യാത്രയാക്കി സൽമാൻ ഖാനും ജാക്വിലിനും; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ കുടുംബത്തോടൊപ്പം തന്റെ ഫാമിൽ കുടുങ്ങിയിരിക്കുകയാണ് നടൻ സൽമാൻ ഖാൻ. ഫാമിലിരുന്നു കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും താരം മറന്നില്ല. ഇതിനോടകം നിരവധി പേർക്കാണ് താരം സഹായം എത്തിച്ചത്. ഇപ്പോൾ ഇതാ താരത്തിന്റെ ഫാമിൽ നിന്നുള്ള മനോഹരമായ ദ‌‌‌ൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കാളവണ്ടികളിലും ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി സാധാരണക്കാർക്ക് സഹായം എത്തിക്കുകയാണ് താരവും കുടുംബവും. 

സൽമാൻ ഖാൻ തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സഹായം എത്തിക്കുന്നതിനായി തന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ. വണ്ടികളിൽ സാധനം നിറയ്ക്കാൻ താരവും കുടുംബാം​ഗങ്ങളും സഹായിക്കുന്നതും വിഡിയോയിലുണ്ട്. നിരവധി ചാക്കുകളിലായാണ് അവശ്യവസ്തുക്കൾ താരം വിതരണം ചെയ്തത്. അവശ്യവസ്തുക്കൾ നിറച്ചുപോകുന്ന വണ്ടി കൈവീശി യാത്രയാക്കുന്ന താരത്തേയും കുടുംബത്തേയും വിഡിയോയിൽ കാണാം. നടി ജാക്വിലിൻ ഫെർണാണ്ടസും സൽമാനൊപ്പമുണ്ട്. 

ലോക്‌‍ഡൗൺ പ്രഖ്യാപിച്ചതോടെ മുംബൈയിൽ ഫ്ലാറ്റിൽ നിന്നും മാറി പാന്‍വലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. കാമുകി യൂലിയ വന്തൂരും സഹോദരിമാരും താരത്തിനൊപ്പം ഫാം ഹൗസിലുണ്ട്. ഇവരെ കൂടാതെ ജാക്വിലിനുമുണ്ട്. കഴിഞ്ഞ ദിവസം സൽമാന്റെ വർക്കൗട്ട് ലിഡിയോ ജാക്വിലിൻ പങ്കുവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?