ചലച്ചിത്രം

പാട്ടുപാടി ഷാറുഖ്, ചുവടുവയ്ക്കാന്‍ അബ്‌റാമും; ഒടുവില്‍ മാസ് ഡയലോഗും 'പപ്പാ ഒന്ന് നിര്‍ത്ത്',വിഡിയോ

സമകാലിക മലയാളം ഡെസ്ക്


കോവിഡ് ബാധിതരെ സഹായിക്കാനായി പ്രമുഖ ബോളിവുഡ് താരങ്ങളടക്കം ഒന്നിച്ചെത്തുന്ന ഓണ്‍ലൈന്‍ സംഗീതപരിപാടിയാണ് 'ഐ ഫോര്‍ ഇന്ത്യ'.പണം സ്വരൂപിക്കുന്നതിനായി താരങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന് ഹ്രസ്വ പ്രകടനങ്ങള്‍ നടത്തിയാണ് പരിപാടിയില്‍ പങ്കാളികളാവുക. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ വില്‍ സ്മിത്ത്, ബ്രയാന്‍ ആഡംസ് തുടങ്ങിയവരുമെല്ലാം പങ്കെടുത്ത പരിപാടി അവസാനിച്ചത് ബോളിവുഡ് കിംഗ് ഖാന്റെ പ്രകടനത്തോടെയായിരുന്നു. 

ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെയെല്ലാം വളരെ വേഗം അതിജീവിക്കാന്‍ കഴിയും എന്ന സന്ദേശം നല്‍കികൊണ്ട് ഒരു സ്‌പെഷ്യല്‍ ഗാനവുമായാണ് ഷാറൂഖ് എത്തിയത്.  മണി ഹെയിസ്റ്റിലെ ബെല്ലാ കിയോയ്ക്കു പുതിയ ഭാവം നല്‍കുകയായിരുന്നു താരം. ലോക്ക്ഡൗണിനെക്കുറിച്ചും എല്ലാം സാവധാനം പൂര്‍വ്വാവസ്ഥയിലേക്കെത്തുന്നതും ഒക്കെയാണ് താരം പാട്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. 

വീട്ടിലിരുന്ന ഷാറൂഖ് പാട്ട്പാടുന്നതിനിടയില്‍ മകന്‍ അബ്‌റാമും അച്ഛനൊപ്പം ചേരുന്നുണ്ട്. പാടാനല്ല താരത്തിനൊപ്പം ചുവടുവയ്ക്കാനാണ് അബ്‌റാം വിഡിയോയില്‍ എത്തിയത്. ഒന്നിച്ച് നൃത്തം ചെയ്ത് ഒടുവില്‍ മകന് കെട്ടിപ്പിടിച്ച് ഷാറൂഖ് ഉമ്മ നല്‍കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ 'പാപ്പാ ഒന്ന് നിര്‍ത്ത്' എന്ന് അബ്‌റാം പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. 

പ്രിയങ്ക ചോപ്ര, ആമിര്‍ ഖാന്‍, ഋത്വിക് റോഷന്‍ തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഫേസ്ബുക്ക് ലൈവായി നടത്തിയ പരിപാടിയിലൂടെ 3.2 കോടി രൂപയാണ് സമാഹരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''