ചലച്ചിത്രം

വരത്തനിൽ ഫഹദിന് പകരം മോഹൻലാൽ, നിവിന്റെ മൂത്തോനിൽ മമ്മൂട്ടി; പുത്തൻ സിനിമകൾക്ക് പഴയമുഖം; വൈറൽ 

സമകാലിക മലയാളം ഡെസ്ക്

യനും ഷീലയും അഭിനയിച്ച മൈ ബോസ്, ജയന്റെ ഏകലവ്യൻ, ഭരത് ​ഗോപിയുടെ തമാശ. കേൾക്കുമ്പോൾ തന്നെ വെറൈറ്റി അല്ലേ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദിവകൃഷ്ണ എന്ന യുവാവിന്റെ സൃഷ്ടികളാണ്. പുതിയ ചിത്രങ്ങൾക്ക് പഴയ മുഖം നൽകുകയാണ് അദ്ദേഹം. പഴയ താരങ്ങളെ വെച്ച് പുതിയ സിനിമകളുടെ പോസ്റ്ററുകൾ റീഡിസൈൻ ചെയ്തിരിക്കുകയാണ് ദിവകൃഷ്ണ. ലോക്ക്ഡൗണിൽ ഫോണിൽ റേഞ്ച് കിട്ടാത്ത സ്ഥലത്തുപെട്ടുപോയതിനെ തുടർന്നാണ് പോസ്റ്ററുകളിൽ പരീക്ഷണം നടത്തിയത്. 

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ (PicsArt) ചെയ്‍ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ 90s ൽ വന്നിരുന്നെങ്കിലോ, 90s ലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. NB : ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക. - എന്ന കുറിപ്പിലാണ് ദിവക‌ൃഷ്ണ പോസ്റ്ററുകൾ പങ്കുവെച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'