ചലച്ചിത്രം

'എന്നും അല്ലി ചോദിക്കും, ലോക്ക്ഡൗൺ കഴിഞ്ഞോ? ഇന്ന് ഡാഡ വരുമോ?'; പൃഥ്വിക്കായി  കാത്തിരിക്കുന്നുവെന്ന് സുപ്രിയ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ ജോർദാനിൽ കുടുങ്ങിക്കിടക്കുകയാണ് നടൻ പ‌‌ൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം ജോർദാനിൽ എത്തിയത്. കൊറോണ പടർന്നു പിടിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയും പ‌ൃഥ്വിരാജ് ഉൾപ്പടെ 58 പേർ അവിടെ കുടുങ്ങുകയായിരുന്നു. പ‌ൃഥ്വിവിനെ കാണാത്തതിന്റെ വിഷമം സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മകൾ അല്ലിയുടെ കാത്തിരിപ്പിനേക്കുറിച്ച് പറയുകയാണ് സുപ്രിയ. 

ലോക്ക്ഡൗൺ എന്നാണ് അവസാനിക്കുക എന്നും ഡാഡ എന്നുവരുമെന്നും അല്ലി എല്ലാ ദിവസവും ചോദിക്കും എന്നാണ് താരപത്നി കുറിക്കുന്നത്. ഡാഡയെ കാണാനായി ഞങ്ങൾ രണ്ടുപേരും കാത്തിരിക്കുകയാണെന്നുമാണ് സുപ്രിയ പറയുന്നത്. മൂവരും ഒന്നിച്ചുള്ള കുടുംബചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്. 

എല്ലാദിവസവും എന്റെ മകൾ എന്നോട് ചോദിക്കും ലോക്ക്ഡൗണ് കഴിഞ്ഞില്ലേ? ഇന്ന് ഡാഡ വരുമോ? ഇപ്പോൾ ഞാനും അല്ലിയും ഡാഡയുമായി ഒന്നിക്കാനായി കാത്തിരിക്കുകയാണ്- സുപ്രിയ കുറിച്ചു. അമ്മയ്ക്കും മകൾക്കും ആശ്വാസവാക്കുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. എല്ലാം പെട്ടെന്ന് അവസാനിക്കുമെന്നും ഡാഡ ഉടൻ അല്ലിയുടെ അടുത്ത് എത്തുമെന്ന് അവർ കുറിച്ചു. കഴിഞ്ഞ ദിവസം താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം