ചലച്ചിത്രം

'ഡാൻസിൽ മാത്രമല്ല, വീണയിലുമുണ്ട് എനിക്ക് പിടി'; ഞെട്ടിച്ച് മഞ്ജു വാര്യർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ തന്നിൽ ഉറങ്ങിക്കിടന്ന കഴിവുകൾ പൊടിതട്ടിയെടുക്കുമെന്ന് നടി മഞ്ജു വാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം താരത്തിന് കൂട്ടായുണ്ടായിരുന്നത് നൃത്ത പരിശീലനം തന്നെയായിരുന്നു. നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വീണ വായനയിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. 

വീണ വായിക്കാൻ പഠിക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പഠിക്കുന്നിടത്തോളം നിങ്ങൾ പരാജിതരാകുന്നില്ല എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ കഴിവുകളെ പുകഴ്ത്തിക്കൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. കഴിവുകൾ പൊടിതട്ടിയെടുക്കാനുള്ള അവസരമാണ് ലോക്ക്ഡൗണ് എന്ന് നേരത്തെ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് കമന്റ്. 

മഞ്ജു മാത്രമല്ല താരത്തിന്റെ അമ്മയും ലോക്ക്ഡൗണിനെ കഴിവുറ്റ രീതിയിലാണ് ഉപയോ​ഗിക്കുന്നത്. അമ്മയുടെ എഴുത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഹാദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി