ചലച്ചിത്രം

മമ്മൂട്ടിയ വട്ടംകറക്കിയ ആ വികൃതിപ്പയ്യനല്ല, ഇന്ന് വലിയ ചെക്കനായി; വൈറലായി ധനഞ്ജയിന്റെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഡാഡികൂളിൽ മമ്മൂട്ടിയെ വട്ടം കറക്കിയ വികൃതിപ്പയ്യനെ നിങ്ങൾ മറന്നിട്ടില്ലല്ലോ. ആ സമയത്ത് മലയാളത്തിൽ ഇറങ്ങിയ നിരവധി സിനിമകളിൽ മാസ്റ്റർ ധനഞ്ജയ് നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. പഴയ കുട്ടിപ്പയ്യനല്ല ഇപ്പോൾ ധനഞ്ജയ്. താടിയും മീശയുമൊക്കെ വന്ന് സുന്ദരനായി. 

ധനഞ്ജയിന്റെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മലയാളത്തിന്റെ കുസൃതിക്കുടുക്ക ഇത്ര വലുതായോ എന്നാണ് അവർ ചോദിക്കുന്നത്. ബാം​ഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ് ഇപ്പോൾ ധനഞ്ജയ്. 

ശ്രീ ഗുരുവായുരപ്പന്‍ സീരിയലിലൂടെയാണ് ധനഞ്ജയ് അഭിനയത്തിലേക്ക് കടക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ഡാഡി കൂളിലൂടെ ശ്രദ്ധേയനായ താരം ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയത്ത്, ലോ പോയിന്റ് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി