ചലച്ചിത്രം

'അടുത്ത സിനിമ പ്ലാൻ ചെയ്യുന്നുണ്ട്, നമുക്ക് ചെയ്യണ്ടേ?' അവസാനമായി എന്നോട് പറഞ്ഞത് ഇതാണ്; ജിബിറ്റിനെ ഓർമിച്ച് നന്ദിനി ശ്രീ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് യുവസംവിധായകനും നടനുമായ ജിബിറ്റ് ജോർജ്  അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം സുഹൃത്തുക്കൾക്ക് ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോൾ താരത്തെ ഓർമിക്കുകയാണ് നടിയും അവതാരകയുമായ നന്ദിനി ശ്രീ. കോഴിപ്പോര് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തത്. ജിബിറ്റ് ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

‘ഈ വാര്‍ത്ത സത്യമാകില്ലെന്നായിരുന്നു  പ്രതീക്ഷ. കോഴിപ്പോര് സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഞങ്ങള്‍ ഒരുമിച്ച് അഭിനിയച്ചപ്പോഴാണ് ജിബിറ്റിനെ കൂടുതൽ അറിയാനായത്. ആ ദിവസമാണ്‌ ഏത്ര മികച്ച നടനാണ് അദ്ദേഹമെന്നറിഞ്ഞ് ഞാൻ അമ്പരന്നത്.  ഏറെ കഴിവുകളുള്ളയാളാണ്. ഏറെ സൗഹൃദമനോഭാവമുള്ളയാളായിരുന്നു, നിര്‍ത്താതെ സംസാരിക്കുന്നയാളായിരുന്നു. ഏറെ ഉത്സാഹമുള്ളയാള്‍. നിങ്ങളിനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല. ഞാൻ അവസാനം അപ്‍ലോഡ് ചെയ്ത പോസ്റ്റ് വരെ ലൈക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവസാനം എന്നോട് പറഞ്ഞത്, അടുത്ത സിനിമ പ്ലാൻ ചെയ്യുന്നുണ്ട്... നമുക്ക് ചെയ്യണ്ടേ?? എന്നായിരുന്നു..  മികച്ചൊരു സ്ഥലത്താണ് നിങ്ങളിപ്പോൾ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ നഷ്ടം മറികടക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളെ വല്ലാതെ മിസ് ചെയ്യും'- നന്ദിനി ശ്രീ കുറിച്ചു. 

കോഴിപ്പോര് എന്ന ചിത്രത്തിലെ സംവിധായകരിൽ ഒരാളായിരുന്നു ജിബിറ്റ്. കൂടാതെ ചിത്രത്തിൽ നായകനായും എത്തി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം