ചലച്ചിത്രം

തിയറ്ററുകൾ തുറക്കും, നെറ്റ്ഫ്‌ളിക്സും ആമസോണും നിന്നെ തേടി വരും; കാർത്തിക്കിനെ ആശ്വസിപ്പിച്ച് ജെസ്സി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

തൃഷയും ചിമ്പുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ഹിറ്റ് ചിത്രമാണ് ‘വിണ്ണൈതാണ്ടി വരുവായാ’. സിനിമയുടെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് കാര്യമായ ചർച്ചകൾ നടക്കുന്നതിനിടയിൽ ഒരു പുതിയ ട്വിസ്റ്റുമായി എത്തുകയാണ് സംവിധായകൻ. ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ടീസറാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ലോക്ഡൗണിൽ ജെസ്സി കാർത്തിക്കിനെ ഫോണിൽ വിളിക്കുന്നതാണ് ടീസറിന്റെ ഉള്ളടക്കം. എഴുത്ത് തുടരണമെന്നും എല്ലാം ശരിയാകുമെന്നും കാർത്തിക്കിനെ ആശ്വസിപ്പിക്കുകയാണ് ജെസ്സി. ലോക്ഡൗൺ മാറി വീണ്ടും തിയറ്ററുകൾ തുറക്കുമെന്നും  നെറ്റ്ഫ്‌ളിക്സും ആമസോണും നിന്നെ തേടി വരുമെന്നും പറഞ്ഞാണ് ജെസ്സി ആത്മവിശ്വാസം പകരുന്നത്. 

‘കാർത്തിക് ഡയൽ സെയ്ത യെൻ’ എന്ന ഒരു പുതിയ ഹ്രസ്വചിത്രത്തിന്റെ ടീസറാണിത്. ഗൗതം വാസുദേവ മേനോൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനയാണോ ഇതെന്ന് വ്യക്തമല്ല. ചിത്രം ഉടനെത്തുമെന്നും കാത്തിരിക്കാനും ഗൗതം മേനോൻ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍