ചലച്ചിത്രം

'സുരേഷ് സാർ പറഞ്ഞതിന്റെ ക്രെഡിറ്റ് എടുക്കാൻ ചുരണ്ടിയതാണോ? ആ രാഹുൽ ഞാൻ തന്നെയാണ്'; മറുപടിയുമായി സംവിധായകൻ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ​ഗോപി തന്റെ പുതിയ ലുക്കിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയത്. അതിനിടെ രാഹുൽ എന്ന സംവിധായകന്റെ ചിത്രത്തെക്കുറിച്ച് താരം പരാമർശിച്ചിരുന്നു. രാഹുലുമായുള്ള ചിത്രത്തിന്റെ ഫോട്ടോഷൂട്ട് അവസാനിക്കുന്നതുവരെ മാത്രമേ തന്റെ താടി ലുക്ക് ഉണ്ടാവൂ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. സൂപ്പർതാരത്തിന്റെ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ രാഹുലിന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടിവന്നു. സുരേഷ് സാർ പറഞ്ഞതിന്റെ ക്രെഡിറ്റ് എടുക്കാൻ ചുരണ്ടിയതാണോ എന്നുമുതൽ ഷോർട്ട് ഫിലിം ആണോ എന്നുവരെ. ഇപ്പോൾ എല്ലാവർക്കും മറുപടിയുമായി എത്തുകയാണ് രാഹുൽ രാമചന്ദ്രൻ.  ചിത്രത്തിൻറെ എഴുത്ത് പരിപാടികളൊക്കെ അവസാനിച്ച് കഴിഞ്ഞെന്നും കൊറോണ  പ്രശ്നങ്ങളൊക്കെ മാറിയ ശേഷം പ്രീ പ്രൊഡക്ഷൻ പരിപാടി ആരംഭിക്കും എന്നാണ് രാഹുൽ ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. 

രാഹുലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

നമസ്കാരം. ഞാൻ രാഹുൽ രാമചന്ദ്രൻ.

കഴിഞ്ഞ വർഷം ജീം ബൂം ബാ എന്നൊരു സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ഞാൻ സിനിമാ മേഖലയിലേയ്ക്ക് കടന്ന് വന്നത്. സിനിമ കാണാത്തവരുണ്ടെങ്കിൽ ആമസോൺ പ്രൈമിൽ കയറിയാൽ സിനിമ കാണാൻ കഴിയും. അതവിടെ നിൽക്കട്ടെ. പറഞ്ഞ് വന്നത് മറ്റൊരു കാര്യത്തെപ്പറ്റിയാണ്. എന്റെ അടുത്ത പ്രോജെക്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങൾ നേരിടാൻ തുടങ്ങിയിട്ട് കുറേ നാളുകളായി. അത്യാവശ്യ സാഹചര്യങ്ങളില്ലാതെ കൂടുതൽ വേദികളിൽ അടുത്ത സിനിമയെപ്പറ്റി അധികം ചർച്ച ചെയ്യണ്ട എന്ന് കരുതിയാണ് പലപ്പോഴും നിശബ്ദത പാലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ മലയാളത്തിൻറെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സാർ ഇട്ട ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റാണ് വീണ്ടും എന്നെ അടുത്ത സിനിമയെക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചത്.

സുരേഷ് ഗോപി സാർ തൻറെ ലുക്കുമായി ബന്ധപ്പെട്ട് ഇട്ട ആ പോസ്റ്റിൽ അടുത്ത രണ്ട് സിനിമകളുടെ സംവിധായകരുടെ പേരുകൾ പരാമർശിച്ചിരുന്നു. അതിലൊന്ന് ഈ എൻറെ പേരായിരുന്നു. ഔദ്യോഗികമായി സാർ തന്നെ ഈ കാര്യം പങ്ക് വച്ചതിനാൽ ഞാനും ആ പോസ്റ്റ് ഷെയർ ചെയ്യുകയുണ്ടായി. തുടർന്ന് ഈ പോസ്റ്റിടുന്ന സമയം വരെ നിരവധി.. അനവധി മെസേജുകളാണ് എനിക്ക് വന്ന് കൊണ്ടിരിക്കുന്നത്.

അധികം പ്രായമില്ലെങ്കിലും തരക്കേടില്ലാത്ത ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ക്യൂരിയോസിറ്റി കൊണ്ട് അയക്കുന്ന മെസേജുകളും , ചൊറിയാൻ അയക്കുന്ന മെസേജുകളും പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും.

ചിലർക്ക് അറിയേണ്ടത് സുരേഷ് സാർ പറഞ്ഞ രാഹുൽ ഞാനാണോ എന്നതാണ് .
ചിലർക്ക് അറിയേണ്ടത് ഞാൻ സുരേഷ് സാറിൻറെ പോസ്റ്റ് ഞാൻ ക്രെഡിറ്റെടുക്കാൻ ചുരണ്ടിയതാണോ എന്നാണ്.ചിലർക്ക് ഇത് സിനിമയാണോ ഷോർട് ഫിലിമാണോ എന്നാണ് സംശയം.

സംശയങ്ങളൊക്കെ പൂർണമായും മനസിലാക്കുന്നു. ഉത്തരം ഇതാണ്.ഞാൻ തന്നെയാണ് സുരേഷ് സാർ പറഞ്ഞ രാഹുൽ.
ചിത്രത്തിൻറെ എഴുത്ത് പരിപാടികളൊക്കെ അവസാനിച്ച് കഴിഞ്ഞു . ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് Sameen Salim ആണ്. കൊറോണയുടെ പ്രശ്നങ്ങളൊക്കെ മാറിയ ശേഷം മറ്റ് പ്രീ - പ്രൊഡക്ഷൻ പരിപാടികൾ ആരംഭിക്കും. വിഷമിക്കണ്ട. നിങ്ങളെ എല്ലാവരെയും ഓരോ അപ്‌ഡേറ്റും അറിയിച്ചിരിക്കും.

"എല്ലാവരും വീടുകളിൽ സെയ്ഫ് ആയിട്ടിരിക്കുക "

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍