ചലച്ചിത്രം

തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് വ്യായാമം, അപ്രതീക്ഷിതമായി താഴേക്ക്; അപകട വിഡിയോ പങ്കുവെച്ച് അരുൺ വിജയ്

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണായതോടെ ജിമ്മുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ വീട്ടിലിരുന്നാണ് പലരുടേയും വ്യായാമം. കയ്യിൽ കിട്ടുന്ന സാധാനങ്ങളെല്ലാം അവർ വ്യായാമത്തിനായി ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ അശ്രദ്ധമായി വ്യായാമം ചെയ്താൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് കാണിച്ചുതരികയാണ് നടൻ അരുൺ വിജയ്. വർക്കൗട്ടിനിടെ തനിക്കുണ്ടായ അപകടത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ മുന്നറിയിപ്പ്. 

രാത്രി ജിമ്മില്‍ പോയി തനിയെ ഒരു വ്യായാമപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് വ്യായാമം ചെയ്യുകയായിരുന്നു താരം. എന്നാൽ തൂങ്ങിക്കിടന്ന മെഷീൻ ശരിയായി പിടിപ്പിക്കാത്തതിനെ തുടർന്ന് താരം പിടിവിട്ട് താഴെ വീഴുക​യായിരുന്നു.  ഇതൊരിക്കലും ചെയ്യരുത്. വര്‍ക്ക് ഔട്ട് ചെയ്യും മുമ്പ് യന്ത്രങ്ങള്‍ നല്ലതുപോലെ പരിശോധിക്കണം. അതു ചെയ്തില്ല. അങ്ങനെ വീണതാണ്. ആ വീഴ്ച്ചയില്‍ എന്റെ രണ്ട് കാല്‍മുട്ടുകളും വീര്‍ത്തിരുന്നു. ദൈവാനുഗ്രഹത്താല്‍ തലയ്ക്കു പരിക്കൊന്നും പറ്റിയില്ല. അതോടെ ഞാനൊരു പാഠം പഠിച്ചു. ഒരു ട്രെയ്‌നറോ സഹായിയോ ഇല്ലാതെ ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുത്.- അരുൺ വിജയ് കുറിച്ചു. 

നിരവധി താരങ്ങളാണ് വീട്ടിലിരുന്നുകൊണ്ടുള്ള വ്യായാമങ്ങളുടെ വിഡിയോ പങ്കുവെക്കുന്നുണ്ട്. ഇതിലൂടെ തങ്ങളുടെ ആരാധകരെ പ്രചോദനം നൽകാനും ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് മുന്നറിയിപ്പുമായി നടൻ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ