ചലച്ചിത്രം

പൃഥ്വിരാജും ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘം നാളെ രാവിലെ എത്തും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ  ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘം നാളെ രാവിലെ നാട്ടില്‍ തിരിച്ചെത്തും. അമ്മാന്റെ തലസ്ഥാനമായ ജോര്‍ദാനില്‍ നിന്നും ഡല്‍ഹി വഴി നെടുമ്പാശേരിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാളെ രാവിലെ 7.15 നാണ് ഇവര്‍  നെടുമ്പാശേരിയിലെത്തുന്നത്.

മൂന്ന് മാസത്തെ മരുഭൂമി ജീവിതത്തിന് ശേഷമാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തുന്നത്. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂ്ട്ട് ചെയ്യാനാണ് സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കോവിഡ് 19 പടര്‍ന്നുപിടിക്കുകയും ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയുമായിരുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങിനായി ജോര്‍ദാനില്‍ എത്തിയത്.

കോറോണ പ്രതിസന്ധിക്കിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടതായി വന്നു. അപ്പോഴെക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ