ചലച്ചിത്രം

'ഞാനൊരു സൈക്കോയുടെ കൂടെയാണ് ജീവിക്കുന്നത്, രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ  പേടി'; ഭാര്യയെ ട്രോളി ബേസിൽ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് മിന്നൽ മുരളിയുടെ ഷൂട്ടിങ് നിർത്തിവെച്ച് വീട്ടിലിരിക്കുന്ന സംവിധായകൻ ബേസിൽ ജോസഫിന്റെ ഇപ്പോഴത്തെ പ്രധാന വേട്ടമൃ​ഗം ഭാര്യ എലിസബത്താണ്. തരംകിട്ടുമ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഭാര്യയെ ട്രോളുക എന്നതാണ് ബേസിലിന്റെ പ്രധാന പണി. ഇപ്പോൾ ഭാര്യയുടെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വെബ്സീരീസ് ആവേശത്തോടെ കാണുന്ന എലിസബത്താണ് വിഡിയോയിൽ. താൻ ഒരു സൈക്കോയുടെ കൂടെയാണ് ജീവിക്കുന്നത് എന്ന് ഉറപ്പിച്ചു എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ബേസിൽ കുറിച്ചത്. 

ഏതോ ടീവി സീരീസിൽ അമേരിക്കൻ പട്ടാളം തീവ്രവാദികളെ വെടിവച്ചു കൊല്ലുന്ന രംഗം ആവേശത്തോടെ കാണുന്ന എലി . ഇനി ബിൻ ലാദൻ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ എന്റെ പേടി . Yes it's confirmed. I am living with a psycho!- ബേസിൽ കുറിച്ചു. വിഡിയോയിൽ കൊല്ല്, വെടിവെക്ക് എന്നെല്ലാം ആവേശത്തോടെ വിളിച്ചുകൂവുകയാണ് എലി. 

എലിക്ക് കാര്യമായ പിന്തുണ തന്നെ ബേസിലിന്റെ സുഹൃത്തുക്കളിൽ നിന്ന് കിട്ടുന്നുണ്ട്. കൊല്ലവനെ എന്നാണ് അജു വർ​ഗീസും നീരജ് മാധവും കമന്റ് ചെയ്തിരിക്കുന്നത്. എലി എന്നെപ്പോലെ തന്നെയാണെന്നാണ് നടി ഐമ പറയുന്നത്. സം​ഗീത സംവിധായകൻ ഷാൻ റഹ്മാനും രസകരമായ കമന്റുമായി എത്തി. അളിയാ ഇവിടെ ഒരു ഐറ്റം ഉണ്ട്. സ്ട്രേഞ്ചര്‍ തിങ്സ് ആണ് ലഹരി. ഇതിനെ അങ്ങോട്ട് വിടാം. നീ ഇങ്ങു പോരെ, രണ്ടും കൂടി തമ്മിൽ തല്ലി ചാവട്ടെ എന്നാണ് ഷാൻ കുറിച്ചത്. രസകരമായ കമന്റുകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. നേരത്തെ ഭാര്യയുടെ ഓൺലൈൻ പഠനത്തെ ട്രോളിയും ബേസിൽ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ