ചലച്ചിത്രം

ഭക്ഷണം ഉണ്ടാക്കാൻ അറിയില്ല, ഒറ്റയ്ക്ക് ക്വാറന്റീനിൽ; കഷ്ടപ്പാട് വിവരിച്ച് പരിണീതി ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ക്ഷണമുണ്ടാക്കാൻ അറിയില്ല, അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ. സുഹൃത്തുക്കൾ ദിവസവും കൊടുത്തുവിടുന്ന ഭക്ഷണം കഴിച്ചാണ് ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര ലോക്ക്ഡൗൺ തള്ളിനീക്കിയത്. ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ ഏകാന്ത വാസത്തെക്കുറിച്ച് താരം പറഞ്ഞത്. 

ലോക്ക്ഡൗൺ കാലത്ത് ഖാര്‍ വെസ്റ്റിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു പരിണീതി. ഒറ്റയ്ക്കുള്ള ക്വാറന്റീൻ ജീവിതം എളുപ്പമല്ല എന്നാണ് താരം കുറിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിലെൽ നിന്നുള്ള സൂര്യാസ്തമയ ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. 

എന്റെ ജീവിതം മനോഹരമാക്കുന്ന ചില മനുഷ്യരുണ്ട്. എന്നെ സ്‌നേഹിക്കുകയും ഇനിയും ജീവിതമേറെ മുന്നോട്ട് പോകാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍. അവര്‍ അത് തെളിയിച്ചു കഴിഞ്ഞു. നിങ്ങളെ ഞാനും സ്‌നേഹിക്കുന്നു. എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്ത് കൊടുത്തുവിട്ടതിനും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സഹായിച്ചതിനും എന്നെക്കുറിച്ച് എപ്പോഴും അന്വേഷിച്ചതിനും എന്നെ പോസിറ്റീവാക്കിയതിനും നന്ദി. ഒറ്റയ്ക്കുള്ള ക്വാറന്റീന്‍ ജീവിതം എളുപ്പമല്ല, പക്ഷേ നിങ്ങള്‍ അത് എളുപ്പമുള്ളതാക്കി മാറ്റി.- താരം കുറിച്ചു. 

തന്നെ സഹായിച്ചവരുടെ പേര് എടുത്തു പറയാതെയാണ് പോസ്റ്റ്. ഫ്രണ്ട്സ് എന്ന ഹാഷ്ടാ​ഗു മാത്രമാണ് താരം നൽകിയിരിക്കുന്നത്. നേരത്തെ തന്നെ തനിക്ക് കുക്കിങ് അറിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു