ചലച്ചിത്രം

സ്‌കൂള്‍ കഥ പ്രമേയമാക്കി സിനിമ, ഓഡീഷന്‍ കണ്ണൂരിൽ; ഉണ്ണി മുകുന്ദൻ ചിത്രത്തിന് പുതുമുഖങ്ങളെ തേടുന്നെന്ന് വ്യാജ സന്ദേശം 

സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദനും ആത്മീയയും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് വ്യാജസന്ദേശം പ്രചരിക്കുന്നു. സ്‌കൂള്‍ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന കുട്ടികളെയാണ് ആവശ്യമെന്നുമാണ് പറയുന്നത്. 

”ഉണ്ണി മുകുന്ദന്‍-ആത്മീയ ജോഡിയുടെ ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു…കുട്ടികള്‍ക്കും അവസരം ഉണ്ടു ..ഇടുക്കി ലോക്കേഷന്‍..വാട്ട്‌സ്ആപ് 8943316392”, എന്നാണ് വ്യാജ സന്ദേശം. നമ്പറിൽ ബന്ധപ്പെട്ടാൽ  രാജേഷ് എന്നു പരിചയപ്പെടുത്തുന്ന ആളാണ് ഫോൺ എടുക്കുന്നത്. ചന്ദ്രന്‍ എന്നയാള്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്കാണ് ക്ഷണം എന്നാണ് ഇയാൾ അറിയിക്കുന്നത്. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓഡിഷന്‍ പിന്നീട് നടത്തുമെന്നാണ് ഇവർ പറയുന്നത്. കണ്ണൂരിൽ വച്ചാണ് ഓഡിഷൻ നടക്കുക എന്നും അറിയിക്കുന്നു. എന്നാൽ സന്ദേശം വ്യാജമാണെന്നാണ് ഉണ്ണി മുകുന്ദന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും