ചലച്ചിത്രം

അനുഷ്ക ശർമയെ കൊഹ് ലി ഡിവോഴ്സ് ചെയ്യണം, പാതാൾ ലോക് വിവാദത്തിൽ ബിജെപി എംഎൽഎ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി അനുഷ്ക ശർമ നിർമിച്ച പാതാൾ ലോക് എന്ന വെബ്സീരിസ് വലിയ ശ്രദ്ധ നേടുകയാണ്. അതിനൊപ്പം തന്നെ വിമർശനവും ഉയരുന്നുണ്ട്. ഇപ്പോൾ നടി അനുഷ്ക ശർമയ്ക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ബിജെപി എംഎൽഎ നന്ദകിഷോർ ​ഗുര്‍ജര്‍. കൂടാതെ പാതാള്‍ ലോക് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റര്‍ക്ക് കത്തയക്കുകയും ചെയ്തു. 

അനുഷ്കയ്ക്കെതിരെ പരാതി നൽകിയതിനൊപ്പം താരത്തിന്റെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കൊഹ് ലിയെ ഉപദേശിക്കാനും മറന്നില്ല. പാതാൾ ലോക് നിർമിച്ചതിന് അനുഷ്കയെ ഡിവോഴ്സ് ചെയ്യണം എന്നാണ് ഗുര്‍ജര്‍ പറഞ്ഞത്. അനുവാദം കൂടാതെ തന്റെ ഫോട്ടോ സീരിസില്‍ ഉപയോഗിച്ചു എന്നാണ് ഗുര്‍ജര്‍ ആരോപിക്കുന്നത്. രാജ്യ ദ്രോഹക്കുറ്റത്തിനാണ് പരാതി നൽകിയിരിക്കുന്നത്. 

പാതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നുവെന്ന് ​ഗുജ്റാൾ ആരോപിച്ചു. പാതാൾ ലോകിൽ വില്ലനായെത്തുന്ന അനൂപ് ജോൾട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രം​ഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ​ഗുജ്റാളുമുണ്ട്. യോ​ഗി ആദിത്യനാഥിനൊപ്പം ​ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് പാതാൾ ലോകിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 2018 മാർച്ച് 30 നെടുത്ത ചിത്രമായിരുന്നു അത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്തതെന്ന് ​ഗുജ്റാൾ ആരോപിക്കുന്നു.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പാതാൾ ലോക് കുറ്റാന്വേഷണ കഥയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഇത്തരം സീരീസിന് പിന്നിൽ പ്രവർത്തിച്ചതിന് അനുഷ്കയെ കൊഹ് ലി പ്രശംസിച്ചിരുന്നു. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു