ചലച്ചിത്രം

അയ്യപ്പനേയും കോശിയേയും ബോളിവുഡിലേക്ക് കൊണ്ടുപോകാൻ ജോൺ എബ്രഹാം; റീമേക്ക് റൈറ്റ്സ് സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും ബിജു മേനോനും തകർത്ത് അഭിനയിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യും. ബോളിവുഡ് നടൻ ജോൺ എബ്രഹാം ആണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ജോണിന്റെ നിർമാണ കമ്പനിയായ ജെഎ എന്റർടെയ്മന്റാവും ചിത്രം നിർമിക്കുക. സിനിമ ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്. ജോൺ എബ്രഹാം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ചിത്രത്തിൽ അയ്യപ്പനായിട്ടാണോ കോശിയായിട്ടാണോ ജോൺ എബ്രഹാം എത്തുക എന്ന സംശയത്തിലാണ് ആരാധകർ. 

സച്ചി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഹിന്ദിയിലേക്ക് മാത്രമല്ല തമിഴിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം. ശശികുമാറും ആര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ താൻ ചിത്രത്തിന്റെ ഭാ​ഗമല്ലെന്ന് ആര്യ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി