ചലച്ചിത്രം

കോട്ടയം നസീറിന്റെ ക്രിസ്തു ചിത്ര‌ത്തിന് ലഭിച്ചത് ഒരു ലക്ഷം രൂപ; പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി നടൻ 

സമകാലിക മലയാളം ഡെസ്ക്

ലോക്ഡൗൺ കാലത്ത് വരച്ച ചിത്രത്തിന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. ഒരു ലക്ഷം രൂപയാണ് നടൻ വരച്ച ചിത്രത്തിന് ലഭിച്ചത്. ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടനയാണ് ചിത്രം വാങ്ങിയത്.

നസീർ വരച്ച ക്രിസ്തുവിന്‍റെ പെയ്ന്‍റിങ്ങാണ് ആലപ്പുഴ ബീച്ച് ക്ലബ് ഭാരവാഹികൾ ഒരു ലക്ഷം രൂപ നൽകി വാങ്ങിയത്. ഈ പണം നസീർ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. പെയിന്‍റിങ് ലത്തീന്‍ അതിരൂപത ബിഷപ്പിന് കൈമാറുമെന്നാണ് ക്ലബ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. 

21 ദിവസം നീണ്ട ഒന്നാംഘട്ട ലോക്ക് ഡൗണ്‍ കാലത്ത് നസീര്‍ 21 ചിത്രങ്ങള്‍ വരച്ചിരുന്നു. ഓരോ ദിവസം ഓരോ ചിത്രങ്ങളാണ് നസീർ വരച്ചത്. അക്രിലിക് പെയിന്‍റ് ഉപയോഗിച്ചാണ് ഗ്രാഫിറ്റി മാതൃകയിലായിരുന്നു വര. പ്രകൃതിയും, മൃ​ഗങ്ങളും മനുഷ്യരുമെല്ലാം നസീർ വരച്ചിട്ടുണ്ട്.ലോക്ക്ഡൗണിന് ശേഷം ഈ ചിത്രങ്ങളെല്ലാം ചേർത്ത് ഒരു എക്സിബിഷൻ നടത്താൻ പദ്ധതിയുണ്ടെന്നും നസീർ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി