ചലച്ചിത്രം

പ്രേമത്തിൽ നായകനാകേണ്ടിയിരുന്നത് ദുൽഖർ, സിനിമയിലേക്ക് നിവിൻ എത്തിയത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റായി മാറിയ നിവിൻ പോളി ചിത്രം പ്രേമം റിലീസ് ചെയ്തിട്ട് അഞ്ച് വർഷം തിരയുകയാണ്. ഇപ്പോൾ പ്രേമത്തിന്റെ മനോഹരമായ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. നിവിൻ പോളിക്ക് പകരം ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

ചിത്രം നിർമിച്ചത് അൻവർ റഷീദായിരുന്നു. അദ്ദേഹത്തിന് നായകനാക്കാൻ താൽപ്പര്യം ദുൽഖറിനെയായിരുന്നു എന്നാണ് അൽഫോൺസ് പറയുന്നത്. ‘പ്രേമം സിനിമയിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്‍പര്യം. എന്നാൽ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങൾ ദുൽഖറിനരികിൽ എത്തിയില്ല. ഭാവിയിൽ ദുൽഖറുമൊത്ത് ഒന്നിക്കും. നിവിനെ എനിക്ക് അടുത്തറിയാം. അവന്റെ മുഖഭാവങ്ങൾ അറിയാം. അങ്ങനെ പ്രേമം നിവിനിലേയ്ക്ക് എത്തി.’ അൽഫോൺസ് പുത്രൻ പറഞ്ഞു. 

പ്രേമത്തിന്റെ തിരക്കഥ ആദ്യം അൻവർ റഷീദിന് ഇഷ്ടമായില്ലെന്നും ഇതെന്താണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ് ആദ്യം ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രേമം സിനിമയുടെ തിരക്കഥ നിർമാതാവിന് അയച്ചു കൊടുത്തപ്പോൾ, ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്നാണ് എന്നോട് ചോദിച്ചത്. ‘നായികയുടെ ഓർമ പോകുന്നു, നായകൻ കരഞ്ഞുകൊണ്ട് പോകുന്നു.’ സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത് വർക്ക് ചെയ്യും എന്ന് അദ്ദേഹം പറയുന്നത്.  സിനിമയുടെ അവതരണമാണ് തിരക്കഥ വ്യത്യസ്തമാകുന്നത്. അത് പറഞ്ഞുകൊടുത്താൽ നന്നാകണമെന്നില്ല.’ ചിത്രത്തിന്റെ തിരക്കഥ എഴുതിയതും അൽഫോൻസ് പുത്രൻ തന്നെയായിരുന്നു.  

തീയെറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമാണ് പ്രേമം. സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ