ചലച്ചിത്രം

'നിനക്കെവിടെനിന്നാണ് ഈ മാജിക്ക് കിട്ടിയതെന്ന് ഞാൻ അതിശയിക്കാറുണ്ട്, പഷ്മിനാ നീയൊരു താരമാണ്'; ചിത്രങ്ങൾക്കൊപ്പം ഹൃതിക് കുറിച്ചു, അനിയത്തി സിനിമയിലേക്കോ? 

സമകാലിക മലയാളം ഡെസ്ക്

ഹോദരി പഷ്മിനാ റോഷനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. പഷ്മിനാ ഏറെ പ്രത്യേകതയുള്ള ഒരാളാണെന്നും അസാമാന്യമായ പ്രതിഭയാണെന്നുമാണ് ഹൃതിക് കുറിച്ചിരിക്കുന്നത്. നിന്നെ ഞങ്ങൾക്ക് നൽകിയതിന് പലപ്പോഴും താൻ ദെെവത്തോട് നന്ദിപറയാറുണ്ടെന്നും താരം കുറിച്ചു. 

നിന്നെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യംചെയ്തവരാണ്. എനിക്കുറപ്പുണ്ട് ലോകവും നിന്നെക്കുറിച്ച് വളവെ വേഗം തന്നെ ഇങ്ങനെ ചിന്തിച്ചുതുടങ്ങും. സിനിമയിലാണെങ്കിലും അല്ലെങ്കിലും പഷ്മിന ഒരു താരം തന്നെയാണെന്നാണ് ഹൃതിക്കിന്റെ വാക്കുകൾ.

ഹൃത്വിക്കിന്റെ അച്ഛൻ രാകേഷ് റോഷന്റെ സഹോദരനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്റെ മകളാണ് പഷ്മിന. മുംബൈയിൽ ആറു മാസക്കാലത്തെ അഭിനയ പഠനം കഴിഞ്ഞിരിക്കുകയാണ് പഷ്മിന. ഇതിനു ശേഷം ജെഫ് ഗോൾഡ്‌ബെർഗിന്റെ ദ ഇംപോർട്ടൻസ് ഓഫ് ബീയിങ് ഏർണസ്റ്റ് എന്ന നാടക പ്രൊഡക്ഷന്റെ ഭാഗമായും പ്രവർത്തിച്ചു. പഷ്മിന സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ബോളിവുഡ് റിപ്പോർട്ടുകൾ. ഇതോടെ റോഷൻ കുടുംബത്തിലെ നാലാമത്തെ അംഗമാണ് സിനിമയിലേക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ