ചലച്ചിത്രം

അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ; 'മൈ ലക്കിനമ്പർ ഈസ് ബ്ലാക്ക്' കാൻസ് ചലച്ചിത്രമേളയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കാൻസ് ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടും മലയാള ചിത്രം 'മൈ ലക്കിനമ്പർ ഇൗസ് ബ്ലാക്ക്'. ഒരു കൂട്ടം നവാ​ഗതർ അണിയിച്ചൊരുക്കിയ കൊച്ചു ചിത്രമാണ് അന്താരാഷ്ട്ര അം​ഗീകാരം നേടിയത്. നവാ​ഗതനായ ആത്മബോധ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രാൻസിലെ കാൻ ചലച്ചിത്ര മേളയിലെ മാർക്കറ്റ് പ്രീമിയറായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. 

തീവ്രവാദ ആക്രമണത്തിന്റേയും സാമുദായിക കലാപങ്ങളുടേയും ഇരയാവുന്നവരുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെയും മൂന്ന് യുവാക്കളുടെയും അച്ഛന്റെയും കഥയാണ് ചിത്രം. ലളിതാംബിക  പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാറാണ് ചിത്രം നിർമിക്കുന്നത്. 

പത്ത് ലക്ഷം ബജറ്റിൽ തിരുവനന്തപുരത്തെ ഫോറസ്റ്റ് റേഞ്ചിലായിരുന്നു ചിത്രീകരണം. ആറ് പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിങ്ക് സൗണ്ടിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു