ചലച്ചിത്രം

 'ഈശ്വരന്' വേണ്ടി കുറച്ചത് 30 കിലോ, 101 കിലോയിൽ നിന്ന് 71ലേക്ക്; സിമ്പുവിന്റെ പുതിയ ലുക്ക് 

സമകാലിക മലയാളം ഡെസ്ക്

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഈശ്വരൻ' എന്ന ചിത്രത്തിനുവേണ്ടി നടൻ സിമ്പു നടത്തിയ മേക്കോവറാണ് സമൂഹ മാധ്യമത്തിൽ തരം​ഗമാകുന്നത്. ലോക്ക്ഡൗൺ കാലത്ത് 100 കടന്ന ശരീരഭാരം 71ൽ എത്തിച്ചിരിക്കുകയാണ് നടൻ. 30 കിലോയാണ് ചിത്രത്തിനായി താരം കുറച്ചത്. 

സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലാണ് സിമ്പു ഭാരം കുറച്ചത്. തന്റെ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും പ്രചോദനമായി ഒപ്പം നിന്നവർക്കും ആരാധകർക്കുമടക്കം നന്ദികുറിച്ചാണ് പുതിയ ചിത്രങ്ങൾ സിമ്പു പുറത്തുവിട്ടത്.  നടന്റെ പുതിയ ലുക്കിന് പിന്നിൽ കഠിനാധ്വാനവും സമർപ്പണവുമാണെന്ന് സഹോദരി ഇലാക്കിയ ട്വീറ്റ് ചെയ്തു. 

'ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാളേറെ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്നവും ഞാൻ നേരിൽ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു', ഇലാക്കിയ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ