ചലച്ചിത്രം

സാരിയിൽ താണ്ഡവമാടി അക്ഷയ് കുമാർ; വൈറലായി ലക്ഷ്മിയിലെ ഡാൻസ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാർ നായകനായി എത്തുന്ന ലക്ഷ്മിയിലെ ഡാൻസ് വിഡിയോ പുറത്ത്. അക്ഷയ് കുമാർ ട്രാൻസ്ജെൻഡറായി നൃത്തമാ‌‌ടുന്ന ലക്ഷ്മിയിലെ ബാംബോലെ എന്ന ഗാനത്തിൻ്റെ വീഡിയോ ആണ് വൈറലാവുന്നത്. ചുവന്ന സാരിയുടുത്ത് ശിവന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്ന് നൃത്തം ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്. മൂന്നര കോടിയിൽ പരം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. 

അക്ഷയ് കുമാറിനൊപ്പം നൂറു കണക്കിന് ട്രാൻസ്ജെൻഡർ നർത്തകരും ഈ ​ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നു. ഉല്ലുമനാട്ടിയാണ് ​ഗാനത്തിന്റെ സം​ഗീതവും രചനയും നിർവഹിച്ചിരിക്കുന്നത്. തമിഴിൽ സൂപ്പർഹിറ്റായ കാഞ്ചനയുടെ റീമേക്കാണ് ഇത്. കാഞ്ചനയിൽ നായകനായി എത്തിയ രാഘവ ലോറൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിയാരാ അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  നവംബർ 9 ന്  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍