ചലച്ചിത്രം

തടിച്ചിയെന്ന വിളികള്‍; വണ്ണം കൂടിയതിന്റെ പേരില്‍ ബോഡി ഷെയ്മിങ് എന്ന് തമന്ന

സമകാലിക മലയാളം ഡെസ്ക്

കോവിഡ് മുക്തയായി തിരിച്ചെത്തിയപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ വണ്ണം കൂടിയതിന്റെ പേരില്‍ തന്നെ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയാണെന്ന് തമന്ന. കോവിഡ് കാലത്തുടനീളം താന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വര്‍ധിച്ചു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തടിച്ചി എന്നു വിളിക്കുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറയുന്നു. 

കോവിഡ് പോസിറ്റിവ് ആയപ്പോള്‍ വല്ലാത്ത ഭയമുണ്ടായിരുന്നു. മരിക്കുമോ എന്ന ഭയമായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളും ഉണ്ടായിരുന്നു, ഡോക്ടര്‍മാരാണ് രക്ഷിച്ചത്. ജീവിതം എത്രത്തോളം മൂല്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണവ-തമന്ന പറയുന്നു. 

വര്‍ക്കൗട്ടിലൂടെ സ്റ്റാമിന വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് തമന്ന ഭാട്ടിയ. ഫിറ്റ്‌നസ് ട്രെയിനര്‍ യോഗേഷിനൊപ്പം വീണ്ടും വ്യായാമത്തിലേര്‍പ്പെടുന്ന വിഡിയോ താരം നേരത്തെ പങ്കുവച്ചിരുന്നു. ഫിറ്റ്‌നെസ് യാത്ര തുടങ്ങി ആദ്യ ദിവസത്തെ അനുഭവമാണ് ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ നടി പങ്കുവച്ചത്.

കൊറോണവൈറസ് ഭേദമായിക്കഴിഞ്ഞാല്‍ ഫിറ്റ്‌നെസ്സ് തിരിച്ചുപിടിക്കാനാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നാണ് തമന്നയുടെ അഭിപ്രായം. തീര്‍ച്ചയായും മുന്നോട്ടുപോകണം, അതോടൊപ്പം ശരീരം പറയുന്നത് അനുസരിക്കുകയും വേണമെന്ന് കുറിച്ചുകൊണ്ടാണ് വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ തമന്ന ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഹൈദരാബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനന്റല്‍ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി