ചലച്ചിത്രം

കോവിഡ്; തിരക്കഥാകൃത്ത് വംശി രാജേഷ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തിരക്കഥാകൃത്ത് വംശി രാജേഷ് കൊണ്ടവീട്ടി കോവിഡ് ബാധിതനായി മരിച്ചു. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസ തടസമടക്കമുള്ള പ്രശ്‌നങ്ങളുമായി
കഴിഞ്ഞ ഒരാഴ്ചയായി അരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. സംസ്‌കാരം ഇന്ന് സ്വന്തം വസതിയില്‍ നടക്കും. 

തെലുഗു സിനിമാ ലോകത്തെ അറിയപ്പെടുന്ന തിരകഥാകൃത്തുക്കളില്‍ ഒരാളാണ് വംശി. 2017ല്‍ റിലീസ് ചെയ്ത 'മിസ്റ്റര്‍'എന്ന ഹിറ്റ് സിനിമയുടെ സ്‌ക്രിപ്റ്റ് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രസിദ്ധനായിരുന്നു വംശി. പിന്നാലെ അദ്ദേഹം തിരക്കഥ എഴുതിയ 'അമര്‍, അക്ബര്‍, ആന്റണി' എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. രവി തേജയായിരുന്നു ഈ സിനിമയിലെ നായകന്‍. 

എസ്പി ബാലസുബ്രഹ്മണ്യം, വേണുഗോപാല്‍ കൊസുരി എന്നിവര്‍ക്ക് പിന്നാലെയാണ് വംശിയും കോവിഡ് ബാധിതനായി മരിക്കുന്നത്. വംശിയുടെ മരണത്തോടെ തെലുഗു ചലച്ചിത്ര ലോകത്തിന് മറ്റൊരു കനത്ത നഷ്ടം കൂടിയാണ് സംഭവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍