ചലച്ചിത്രം

വിഷാദം പിടിമുറുക്കിയപ്പോള്‍ അച്ഛനും അമ്മയും ഡോക്ടര്‍മാരും പറഞ്ഞത് ഇങ്ങനെ; വീണ്ടും ആ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ആമിര്‍ ഖാന്റെ മകള്‍, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ ആ നാളുകളെക്കുറിച്ച് കൂടുതല്‍ തുറന്നുപറച്ചിലുമായി ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. വിഷാദത്തിലായിരിക്കുന്ന ഒരു വ്യക്തിയോട് എന്താണ് പറയേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഇക്കുറി ഇറ എത്തിയിരിക്കുന്നത്. ഇതേ അവസ്ഥയിലൂടെ താന്‍ കടന്നുപോയപ്പോള്‍ മാതാപിതാക്കളും ഡോക്ടര്‍മാരും നല്‍കിയ ഉപദേശം പങ്കുവച്ചാണ് ഈ ചോദ്യത്തിന് ഇറ ഉത്തരം നല്‍കുന്നത്. 

പല ആളുകളും വിഷാദ നാളുകളില്‍ വ്യത്യസ്ത അനുഭവത്തിലൂടെയാണ് കടന്നുപോകുകയെന്നും ഒരാള്‍ പ്രയോഗിച്ച് വിജയിച്ച മാര്‍ഗ്ഗം മറ്റൊരാള്‍ക്ക് ഗുണകരമാകണമെന്നില്ലെന്നും ഇറ വിഡിയോയില്‍ പറയുന്നു. ' ഞാന്‍ ഏകദേശം നാല് ഡോക്ടര്‍മാരുടെ അടുത്തെങ്കിലും പോയിട്ടുണ്ടാകും. അവരും എന്റെ മാതാപിതാക്കളും കിരണ്‍ ആന്റിയും (ആമിര്‍ ഖാന്റെ ഭാര്യ) എന്നോട് തിരക്കുകള്‍ കുറച്ച് ഒന്ന് ശാന്തമാകാനാണ് പറഞ്ഞത്', ഇറ പറയുന്നു. വിഷാദത്തിലായവരോട് കൂടുതല്‍ തിരക്കുകളില്‍ ഏര്‍പ്പെടാന്‍ പറഞ്ഞാണ് പലരും ഉപദേശിക്കുന്നതെന്നും എന്നാല്‍ അത് ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരമല്ലെന്നും പറയുകയാണ് ഇറ. 

ആമിര്‍ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ. കഴിഞ്ഞ മാസമാണ് നാല് വര്‍ഷത്തോളമായി വാഷാദത്തിലൂടെ കടന്നുപോകുകയാണ് താന്‍ എന്ന് വെളിപ്പെടുത്തി ഇറ രംഗത്തെത്തിയത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നത് സ്വാഭാവികമാണെന്ന സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇറ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രിയുടെ തുറന്നുപറച്ചിലുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര