ചലച്ചിത്രം

'കൊബാൾട്ട് ബ്ലൂ' നോവൽ സിനിമയാകുന്നു, ഹിന്ദി-ഇംഗ്ലിഷ് ചിത്രത്തിൽ പൂർണിമ ഇന്ദ്രജിത്ത് 

സമകാലിക മലയാളം ഡെസ്ക്

ഹിന്ദി-ഇംഗ്ലിഷ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയനടി പൂർണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിൻ കുന്ദൽക്കറിന്റെ  'കൊബാൾട്ട് ബ്ലൂ' ആണ് ചിത്രം. അതേ പേരിലുള്ള സച്ചിൻ കുന്ദൽക്കറിന്റെ പുസ്തകത്തെ അധികരിച്ചുള്ളതാണ് സിനിമ. 

2006ൽ മറാത്തിയിൽ പുറത്തിറങ്ങിയ നോവലാണ് 'കൊബാൾട്ട് ബ്ലൂ'. തനയ്, അനുജ എന്ന രണ്ട് സഹോദരിമാരുടെ കഥയാണ് നോവൽ പറയുന്നത്. ഇവരുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു.  ലൈംഗികത, സമൂഹം തുടങ്ങിയ വിഷയങ്ങളെ നോവലിൽ പ്രതിപാദിക്കുന്നു. 

പൂർണിമയുടെ ആദ്യ ബോളിവുഡ് ചിത്രമാകും 'കൊബാൾട്ട് ബ്ലൂ'. പ്രതീക് ബബ്ബർ ആണ് ചിത്രത്തിലെ നായകൻ. സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂർണിമ. കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെ ദീപാവലി ആഘോഷത്തിൻരെ ചിത്രങ്ങൾ പൂർണിമ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

വിവാഹത്തോടെ സിനിമകളിൽ നിന്ന് ഇടവേളയെടുത്ത പൂർണിമ 'വൈറസ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജീവ് രവി ചിത്രം തുറമുഖമാണ് ഇനി പൂർണിമയുടെ പുറത്തിറങ്ങാനുള്ള ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍