ചലച്ചിത്രം

ഉറക്കപ്പിച്ചിലും ഇത്ര സൗന്ദര്യമോ! ശരണ്യയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹത്തോടെ സിനിമ വിട്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി. ഇപ്പോഴിതാ ശരണ്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

കുടുംബത്തോടൊപ്പമുള്ള അവധിക്കാല ആഘോഷത്തിനിടെയുള്ള ചിത്രങ്ങളാണ് ഇവ. ഭർത്താവ് അരവിന്ദ് കൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയത്. ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്, എന്ന് കുറിച്ചാണ് ശരണ്യ ചിത്രങ്ങളിലൊന്ന് പങ്കുവച്ചത്. ആരാധകരാകട്ടെ ഉറക്കപ്പിച്ചിലും സുന്ദരിയായിരിക്കുന്ന നടിയെ കണ്ട അതിശയത്തിലാണ്. 

അടുത്തിടെ നടൻ ചിമ്പുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഈശ്വരൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പു നൃത്തം പഠിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ അണിയറപ്രവർത്തകരൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യയും വിവാഹിതരായത്. വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ്. അഭിനയത്തോട് വിടപറഞ്ഞെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശരണ്യ. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ