ചലച്ചിത്രം

ടിക് ടോക് താരങ്ങൾ പ്രധാനവേഷത്തിൽ, ഒടിടി റിലീസിനൊരുങ്ങി ഷോർട്ട്ഫിലിം; എ കോവിഡ് ടെയിൽ ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെ തുടർന്ന് തീയെറ്ററുകൾ അടച്ചതോടെ നിരവധി  സിനിമകളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തത്. ഇപ്പോൾ ഷോർട്ട്ഫിലിമുകളും ഇതേ വഴിയിലാണ്. മലയാളത്തിൽ നിന്നുള്ള ഒരു ഷോർട്ട് ഫിലിമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. എ കോവിഡ് ടെയിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടിക് ടോക്കിലൂടെ ശ്രദ്ധേയരായവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മൈ സിനിമ ഹോൾ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് നാളെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 

വർധിച്ചുവരുന്ന സൈബർ അക്രമങ്ങൾ ആസ്പദമാക്കിയാണ്ചിത്രം. ലോക്ഡൗൺ സമയത്തു സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന രണ്ട് വ്യക്തികളും അവർ തമ്മിലുണ്ടാകുന്ന പ്രണയത്തിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. ഇവർ തമ്മിലുള്ള ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കോവിഡ് ടെയിലിൽ പറയുന്നത്. ടിക് ടോകിലൂടെ ശ്രദ്ധേയരായ ദിവിൻ പ്രഭാകരൻ , കാവ്യ കളത്തിങ്കൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ​അഖിൽ സിജെയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പാലക്കാട് സ്വദേശി ജിത്തു കൃഷ്ണനാണ് ചിത്രത്തിന്റെ  തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഗുഡ്നസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനിലെ അധ്യാപകനായ ഇദ്ദേഹം തന്റെ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെയാണ് എ കോവിഡ് ടെയിൽ ചിത്രീകരിച്ചത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് എത്തുന്നതിന് പിന്നാലെ യൂട്യൂബിലൂടെയും ചിത്രം റിലീസിന് എത്തുന്നുണ്ട്. ഷോർട്ട്ഫിലിമിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കെ കൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. വാട്ടിൽ ഫ്ലവറാണ് സഹനിർമാണം. പ്രജിൽ പ്രഭാകർ ഛായാ​ഗ്രഹണവും അലിൻ വെൽസ് എഡിറ്റിങ്ങും നിർ‍വഹിക്കുന്നു. അമൽ ഇർഫാനാണ് സം​ഗീതം.  

https://mycinemahall.com/en/watch/a-covid-tale

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്