ചലച്ചിത്രം

പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു; ഇരുപതുകള്‍ ഒരുപാട് പഠിപ്പിച്ചെന്ന് മീര നന്ദന്‍

സമകാലിക മലയാളം ഡെസ്ക്

മുപ്പതാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി മീര നന്ദന്‍. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാണ് മീര മുപ്പതുകളിലേക്ക് കടക്കുന്നത്. ഇരുപതുകളില്‍ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും നേടിയ അനുഭവങ്ങളെക്കുറിച്ചും പങ്കുവച്ചിരിക്കുകയാണ് നടി. ഇക്കാലമത്രയും ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യവും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മീരയുടെ വാക്കുകള്‍. 

"എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 

കോളജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയില്‍ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി (ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജിവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷെ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു", മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അവതാരകയായി തുടക്കംകുറിച്ച മീര 2008ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയാണ് അഭിനയത്തില്‍ തുടക്കമിട്ടത്. പിന്നീട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ നായികയായി. ഇതിനിടയിലാണ് ദുബായിലേക്ക് താമസം മാറിയതും റേഡിയോ ജോക്കിയായി പുതിയ കരിയര്‍ ആരംഭിച്ചതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍