ചലച്ചിത്രം

'തീയറ്റർ തുറന്നാൽ നിങ്ങൾ ആദ്യം കാണുക എന്റെ 'കോവിഡ് വൈറസ്'; രാം ​ഗോപാൽ വർമ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ രാജ്യത്തെ സിനിമ മേഖല ഒന്നടങ്കം തകർന്നപ്പോൾപോലും ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങൾ പുറത്തിറക്കി ആരാധകരെ ഞെട്ടിച്ച സംവിധായകനാണ് രാം ​ഗോപാൽ വർമ. തന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു റിലീസുകളെല്ലാം. ഇപ്പോൾ തീയെറ്റർ തുറക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നതോടെ പുതിയ ചിത്രത്തിന് തീയെറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആർജിവി. 

ഒക്ടോബര്‍ 15ന് തീയെറ്റർ വീണ്ടും തുറക്കുമ്പോള്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ ചിത്രം തന്റേതായിരിക്കുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.  മെയ് മാസത്തിലാണ് കൊറോണ രോ​ഗബാധയെക്കുറിച്ചുള്ള ചിത്രം പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചത്. കൊറോണ വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൃത്യമായ റിലീസ് തിയതി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.  ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് സിനിമ എന്നായിരുന്നു രാം ​ഗോപാൽ വർമ ചിത്രത്തിന് നൽകിയ വിശേഷണം. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ പുറത്തുവന്നിരുന്നു. 

കൊവിഡ് കാലത്ത് നിരവധി ചിത്രങ്ങള്‍ പ്രഖ്യാപിച്ചിരുന്ന രാം ഗോപാല്‍ വര്‍മ്മ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത് സ്വന്തം ജീവചരിത്രചിത്രം ആണ്. മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം 16ന് ആരംഭിച്ചിരുന്നു. ഇതു കൂടാതെ ഒരു ലസ്ബിയൻ ത്രില്ലർ ചിത്രവും അർണവ് ​ഗോ‌സ്വാമിയെക്കുറിച്ചുള്ള ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ