ചലച്ചിത്രം

റോഷന്‍ മാത്യു മികച്ച സഹനടന്‍, ജനപ്രിയ ചിത്രമായി മൂത്തോൻ 

സമകാലിക മലയാളം ഡെസ്ക്

ന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോൻ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.  'മൂത്തോനി'ല്‍  'അമീര്‍' എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ റോഷന്‍ മാത്യു മികച്ച സഹനടനായി. 'പരീക്ഷ', 'നിര്‍വാണ ഇന്‍' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. 

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും 'മൂത്തോന്' ലഭിച്ചു. നേരത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും 'മൂത്തോന്‍' പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഫെസ്റ്റിവലിലെ മികച്ച സിനിമയായി മൂത്തോൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിവിന്‍ പോളി മികച്ച നടനായും സഞ്ജന ദീപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

'ലയേഴ്‌സ് ഡൈസി'ന് ശേഷം ഗീതു സംവിധാനം ചെയ്ത 'മൂത്തോന്റെ' തിരക്കഥ രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്. ചിത്രത്തില്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് അനുരാഗ് ആണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപ് നിര്‍മ്മാണത്തിലും പങ്കാളിയായി. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി