ചലച്ചിത്രം

'ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം ഇല്ല, അവരുടെ കടമ ഇതാണ്'; കുറിപ്പുമായി അനുഷ്‌ക ശര്‍മ

സമകാലിക മലയാളം ഡെസ്ക്


ത്തര്‍പ്രദേശ് ഹാഥ് രത് കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ധാരുണമായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയാണ്. ഇപ്പോള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നത് വിശേഷ അധികാരമായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി അനുഷ്‌ക ശര്‍മ. 

'നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ജനിക്കുന്നതിനെ വിശേഷാധികാരമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്പോഴുണ്ടാകുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പറയപ്പെടുന്ന വിശേഷാധികാത്തെ ഇടുങ്ങിയചിന്താഗതിയോടെ തെറ്റായി നോക്കിക്കാണുകയാണ്. ഒരു ആണ്‍ കുട്ടിയെ വളര്‍ത്താന്‍ അവസരം ലഭിച്ചാല്‍ അവരെ സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നതു മാത്രമാണ് വിശേഷാധികാരം. മാതാപിതാക്കള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള നിങ്ങളുടെ കര്‍ത്തവ്യമാണ് ഇത്. അതിനാല്‍ വിശേഷാധികാരമായി അത് കാണരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നുന്ന രീതിയില്‍ ആണ്‍ കുട്ടികളെ വളര്‍ത്തണമെന്നും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഹാഥ്‌റാസിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ ബല്‍റാംപൂരിലുണ്ടായ പീഡനത്തില്‍ രൂക്ഷമായ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു. അനുഷ്‌കയും ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റനുമായി വിരാട് കൊഹ് ലിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അടുത്ത വര്‍ഷ ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നും ഇരുവരും അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി