ചലച്ചിത്രം

'അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഈ ദിനത്തിൽ 'കൊത്ത്' തുടങ്ങുകയാണ്', സന്തോഷം പങ്കുവെച്ച് രഞ്ജിത്ത്

സമകാലിക മലയാളം ഡെസ്ക്

സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് കൊത്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. 10-10- 20-20  എന്ന അപൂർവ ദിനത്തിൽ തങ്ങളുടെ സിനിമയ്ക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത്. സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് രഞ്ജിത്തും പിഎം ശശിധരനും ചേർന്നാണ്. റോഷൻ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്. ഹേമന്താണ് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാ​ഗ്രഹണം. 

രഞ്ജിത്തിന്റെ കുറിപ്പ്

10 - 10 - 20-20

ഇന്ന് നമ്മൾ രേഖപ്പെടുത്തുന്നതെല്ലാം അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഈ തീയ്യതിയിലാവും കാലം കാത്തുസൂക്ഷിക്കുക. ഈ അപൂർവ്വ ദിനത്തിൽ 'കൊത്ത്' തുടങ്ങുകയാണ്.

മലയാളത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ
ശ്രീ സിബി മലയിൽ സംവിധാനം നിർവഹിക്കുന്ന ചിത്രം
ഞാനും സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ നിർമിക്കുന്നു.

നാടക രംഗത്ത് നിന്നും ലോഹിയെ കണ്ടെടുത്ത സിബി അരങ്ങിൽ നിന്നും പുതിയൊരു എഴുത്തുകാരനെക്കൂടി മലയാളത്തിന് സമ്മാനിക്കുന്നു, ഹേമന്ദ്കുമാറിലൂടെ. കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിച്ചു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. സംഗീതം കൈലാസ് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ് രഞ്ജിത്ത്‌. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

അതെ, ഞാനൊരു പെണ്‍കുട്ടിയാണ്; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി