ചലച്ചിത്രം

താര രാജാവിന്റെ രാജകീയ എൻട്രി; വിഡിയോ വൈറലായതിന് പിന്നാലെ വിമർശനവും

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയെ ഇപ്പോൾ ഹരം കൊള്ളിക്കുന്നത് മോഹൻലാലിന്റെ ദൃശ്യം 2 ലൊക്കേഷനിലേക്കുള്ള വരവാണ്. കാറി നിന്ന് ഇറങ്ങി മാസ്ക് ഊരിമാറ്റി നടന്നു വരുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ ആരാധകരെ ആവേശത്തിലാക്കുകയാണ്. 

തൊടുപുഴയിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ദൃശ്യത്തിൽ ജോർജു കുട്ടിയുടെ വീടായിരുന്ന വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടു തന്നെയാണ് ഇത്തവണയും പ്രധാന ലൊക്കേഷൻ. ഈ വീടിന്റെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതാണ് വിഡിയോയിൽ കാണുന്നത്. വെള്ള ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ച് ഇറങ്ങി വരികയാണ് മോഹൻലാൽ. കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മുഖത്തുവച്ചിരുന്ന മാസ്കും ഊരുന്നുണ്ട്. 

സ്റ്റൈലൻ എൻട്രിയെ വൈറലാവുന്നതിന് ഇടയിൽ താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. വിഡിയോയിൽ താരം മാസ്ക് കൈകാര്യം ചെയ്യുന്ന രീതിയാണ് വിമർശിക്കപ്പെടുന്നത്. കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മാസ്ക് ഊരി മാറ്റിയ താരം കൈകൊണ്ട് മുഖം തുടക്കുന്നതും കാണാം. അണിയറ പ്രവർത്തകരും മറ്റും ചുറ്റും നിൽക്കുമ്പോഴാണ് താരം ഇത്തരത്തിൽ മാസ്ക് മാറ്റിയത്. കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ്കിന്റെ ഉപയോ​ഗം കുറച്ചുകൂടെ ശ്രദ്ധിക്കണമെന്ന് പറയുന്ന ആരാധകരും നിരവധിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം