ചലച്ചിത്രം

മഞ്ജുവിന്റെ 'പ്രതി പൂവൻ കോഴി' അന്യഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

സമകാലിക മലയാളം ഡെസ്ക്

ഞ്ജുവാര്യരും റോഷൻ ആൻഡ്രൂസും ഒന്നിച്ച പ്രതി പൂവൻ കോഴി മലയാളത്തിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ ഇതാ ചിത്രം അന്യ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ബോളിവുഡിലെ സൂപ്പർഹിറ്റ് നിർമാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. 

തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനിയാണ് ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് നേരത്തെ അന്ന ബെൻ നായികയായി എത്തിയ ഹെലന്റെയും റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നു. 

മഞ്ജു വാര്യരും അനുശ്രീയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തിയത് റോഷൻ ആൻഡ്രൂസ് തന്നെയാണ്. മാധുരി എന്ന സെയിൽസ് ഗേൾ ആയാണ് മഞ്ജു ചിത്രത്തിൽ എത്തിയത്. തനിക്ക് നേരിടുന്ന അതിക്രമത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന മാധുരിയെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍  ഗോകുലം ഗോപാലന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരും കഥാപാത്രങ്ങളായി എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി