ചലച്ചിത്രം

'അപവാദ പ്രചരണം നടത്തി അപമാനിച്ചു'; എംജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർത്ഥികളുടെ പേരിൽ കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി. ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർഥികളുടെ പേരിൽ കേസ് എടുത്തു. സ്വകാര്യ ചാനലിലെ സം​ഗീത പരിപാടിയിൽ സമ്മാനം നൽകിയതുമായി ബന്ധപ്പെട്ടുള്ള വിഡിയോയാണ് വിവാദമായത്. ചേർപ്പ് പൊലീസിന് നൽകിയ പരാതിയിൽ പാറളം പഞ്ചായത്തിലെ വിദ്യാർഥികളുടെ പേരിലാണ് കേസ്. 

റിയാലിറ്റി ഷോയിലെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്നാണ് യൂ ട്യൂബ് ചാനലിലൂടെ ഇവർ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാ​ഗമായി മത്സരാർത്ഥികളിൽ ഒരാളായ കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിലും ഇവർ പോയി. എന്നാൽ രക്ഷിതാക്കൾ പരാതി ഇല്ലെന്ന് പറഞ്ഞതോടെ ഇവർ വിഡിയോ ഡിലീറ്റ് ചെയ്തു. 

തുടർന്ന് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവർ ഇട്ടിരുന്നു. എന്നാൽ ആദ്യത്തെ വിഡിയോ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിഡിയോയിലൂടെ ഇവർ ചെയ്തതെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ എംജി ശ്രീകുമാർ പറഞ്ഞത്. തുടർന്നാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന