ചലച്ചിത്രം

'ഉറക്കമില്ലാത്ത രാത്രികളും അമിതവണ്ണവും വീണ്ടും സഹിക്കാനാവുമോ? തീരുമാനമെടുക്കുന്നതിന് മുൻപ് എന്നോടു തന്നെ ചോദിച്ചു'; സമീറ

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണെങ്കിലും നടി സമീറ റെഡ്ഡിക്ക് ആരാധകർ ഏറെയാണ്. താരജാഡകളില്ലാത്ത തുറന്നു പറച്ചിലുകളാണ് സമീറയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്. ഇപ്പോൾ മക്കൾക്കും കുടുംബത്തിനുമൊപ്പമാണ് താരം സമയം ചെലവഴിക്കുന്നത്. വീട്ടിലെ രസകരമായ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. അതിനൊപ്പം തന്നെ ​ഗർഭകാലത്തെക്കുറിച്ചും അതിന് ശേഷമുള്ള പ്രതിസന്ധികളെക്കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് വേണമെന്ന് തീരുമാനിച്ചത് എങ്ങനെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

ആദ്യ പ്രസവത്തിന് ശേഷം തനിക്ക് വിഷാദത്തിലൂടെ കടന്നു പോകേണ്ടിവന്നിട്ടുണ്ട് എന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതിസന്ധികളേയും നേരിടാനുള്ള അത്മബലമുണ്ടെങ്കിൽ മാത്രം രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ആലോചിച്ചാൽ മതി എന്നാണ് താരം പറയുന്നത്. നിങ്ങൾക്ക് രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് എങ്ങനെ അറിയാം? എന്ന ചോദ്യത്തിലാണ് താരം പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. താനിത് പലതവണ ചോദിച്ചിട്ടുണ്ട്. പലർക്കും പല രീതിയിലായിരിക്കും ഇതെന്നും താരം പറയുന്നു. 

എനിക്ക് രണ്ട് കുഞ്ഞുങ്ങള്‍ വേണമെന്ന് എപ്പോഴും അറിയാമായിരുന്നു. ജീവിതകാലം മുഴുവന്‍ മികച്ച ബന്ധം അവര്‍ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി തുടക്കകാലത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. രണ്ടമത്തെ കുഞ്ഞിനുവേണ്ടി തയാറാണോ എന്നുഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു. ഗര്‍ഭകാലം, ഉറക്കമില്ലാത്ത രാത്രികള്‍, അമിതഭാരം എന്നിവയിലൂടെ വീണ്ടും കടന്നുപോകാനുള്ള ധൈര്യം എനിക്കുണ്ടോ എന്ന് സ്വയം ചോദിച്ചു. ആദ്യ പ്രസവത്തിന് ശേഷം ഞാന്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോയിരുന്നു. അതിനാല്‍ അതിനുള്ള തയാറെടുപ്പുകള്‍ നടത്തി. - താരം പറഞ്ഞു. കുട്ടികൾ ഇല്ലാത്ത നിരവധി കുടുംബങ്ങളെ തനിക്കറിയാമെന്നും തീരുമാനങ്ങൾ സമ്മർദ്ദം ചെലുത്തിയെടുക്കരുതെന്നും സമീറ കുറിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി