ചലച്ചിത്രം

'അതെ, ഞങ്ങൾ പ്രണയത്തിലാണ്' സമ്മതിച്ച് നേഹയും രോഹൻപ്രീതും; പ്രിയ​ഗായകരുടെ വിവാഹം ഈ മാസം? 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ഗായിക നേഹ കക്കറും ഗായകൻ രോഹൻപ്രീത് സിങ്ങും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച. പ്രണയത്തെക്കുറിച്ച് നേഹ ഔദ്യോഗികമായി അറിയിച്ചതോടെ ആരാധകർ വിവാ​ഹവിശേഷങ്ങൾ തിരക്കിത്തുടങ്ങി. ഇതിനുപിന്നാലെ നേഹയുമായുള്ള പ്രണയം രോഹിത്തും ‌തുറന്നുപറഞ്ഞു. 

നേഹയും രോഹനും ഇരുവരുടെയും കുടുംബാംഗങ്ങളും ഒന്നിച്ചുള്ള ചിത്രം ഈയടുത്ത് പ്രചരിച്ചതോടെയാണ്‌ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകളുണ്ടായത്. ഇതിനുപിന്നാലെയാണ് താരങ്ങൾ തന്നെ പ്രണയം തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു മാസം മുൻപു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 24ന് നേഹയുടെയും രോഹന്റെയും വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു. കഴിഞ്ഞ വർഷം യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ കക്കർ രണ്ടാം സ്ഥാനം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി