ചലച്ചിത്രം

പിറന്നാൾ കേക്കുമായി അങ്കമാലിയിലെ വീട്ടിൽ; പെപ്പേയെ ഞെട്ടിച്ച് ആദിലും സർജാനോയും; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്നലെ മലയാള സിനിമയ്ക്ക് പിറന്നാൾ പൂരമായിരുന്നു. അമിതാഭ് ബച്ചനൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ നിവിൻ പോളിയുടേയും ആന്റണി വർ​ഗീസിന്റേയും ജന്മദിനമായിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇവർക്ക് ആശംസയുമായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആന്റണി വർ​ഗീസിന്റെ പിറന്നാൾ ആഘോഷമാണ്. നടന്മാരായ ആദിലും സർജാനോയും വീട്ടിലെത്തിയാണ് പെപ്പേയ്ക്ക് സർപ്രൈസ് നൽകിയത്. 

പെപ്പേയുടെ അങ്കമാലിയിലെ വീട്ടിലേക്ക് ആദിൽ ഇബ്രാഹിമും സർജാനോ ഖാലിദും പിറന്നാൾ കേക്കുമായി എത്തുകയായിരുന്നു. അപ്രതീക്ഷിത സർപ്രൈസിൽ ആന്റണി ഞെട്ടി. ആന്‍റണിയുടെ കുടുംബത്തോടൊപ്പം ജന്മദിനാഘോഷവും കഴിഞ്ഞാണ് മടങ്ങിയത്. കേക്ക് മുറിക്കുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നിരലധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി വർ​ഗീസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രം മികച്ച കയ്യടി നേടി.  സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കട്ട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, ഫാലിമി, മേരീ ജാൻ തുടങ്ങിയ സിനിമകളാണ് താരത്തിന്‍റേതായി അടുത്തതായി ഇറങ്ങാനിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍