ചലച്ചിത്രം

പത്ത് വര്‍ഷമായി അനുഭവിക്കുന്നു, സര്‍ജറി മാത്രമാണ് വഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; അനില്‍ കപൂറിന്റെ പരിക്ക് ഭേദമായതിങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ത്ത് വര്‍ഷത്തിലേറെയായി തന്നെ അലട്ടിയിരുന്ന കാലിലെ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിച്ചെന്ന് നടന്‍ അനില്‍ കപൂര്‍. കണങ്കാലിന് മുകളിലായി ഉണ്ടായിരുന്ന അസ്വസ്ഥത പൂര്‍ണ്ണമായും ഭേദമായെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ നടന്‍ ആരാധകരോട് പങ്കുവച്ചു. രോഗമുക്തി നേടാന്‍ തന്നെ സഹായിച്ചത് ഡോ. ഹാന്‍സ് മുള്ളര്‍ ആണെന്നും നടന്‍ പറഞ്ഞു. 

സര്‍ജറി മാത്രമാണ് ഏക പോംവഴി എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവിധ തരത്തിലുള്ള വ്യായാമങ്ങളിലൂടെയാണ് പരിക്ക് മാറിയതെന്ന് അനില്‍ പറഞ്ഞു. ലോകത്തിലെ പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും എല്ലാവരും പറഞ്ഞത് സര്‍ജറി മാത്രമാണ് വഴി എന്നാണ്. ഡോ. മുള്ളര്‍ മാത്രമായിരുന്നു എന്റെ ഏക ആശ്രയം. ബലം വര്‍ദ്ധിപ്പിക്കാനുള്ള നീണ്ട നാളത്തെ ചികിത്സയിലൂടെ കടന്നുപോയി. ഈ നാളുകളില്‍ ഒരു സര്‍ജറിയും ചെയ്യാതെ ഞൊണ്ടിയും നടന്നും ഓടിയും സ്‌ക്കിപ്പിങ് ചെയ്യിപ്പിച്ചുമൊക്കെയാണ് മുള്ളര്‍ ചികിത്സിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍