ചലച്ചിത്രം

'ഞാന്‍ ആകെ തളര്‍ന്നുപോയി, വല്ലാതെ പേടിച്ചു, നിങ്ങളാണ് എന്നെ കോവിഡ് മുക്തയാക്കിയത്'; നന്ദി പറഞ്ഞ് തമന്ന

സമകാലിക മലയാളം ഡെസ്ക്

കോവിഡ് മുക്തി നേടിയതിന് പിന്നാലെ തന്നെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാരോടും നന്ദി അറിയിച്ചത്. കോവിഡ് ബാധിതയായിരുന്ന സമയത്ത് താന്‍ തീരെ അവശയയായിരുന്നെന്നും പേടിയുണ്ടായിരുന്നു എന്നുമാണ് താരം കുറിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ മികച്ച രീതിയില്‍ പരിപാലിച്ചെന്നും താരം കുറിച്ചു. 

കോണ്ടിനന്റല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യപ്രവര്‍ത്തകരോടും താന്‍ എത്രത്തോളം നന്ദിയുള്ളവളാണ് എന്ന് പറയാന്‍ വാക്കുകളില്ല. ഞാന്‍ അസുഖബാധിതയായിരുന്നു, തീരെ അവശയും പേടിയിലുമായിരുന്നു. എന്നാല്‍ ഞാന്‍ സുഖമായിരിക്കുന്നുവെന്ന് നിങ്ങള്‍ ഉറപ്പാക്കിയിരുന്നു. മികച്ച രീതിയില്‍ എന്നെ ചികിത്സിച്ചു. ദയയും, ആത്മാര്‍ത്ഥമായ പരിചരണവുമെല്ലാമാണ് എന്നെ മികച്ചതാക്കിയത്. - തമന്ന കുറിച്ചു. 

ഈ മാസം ആദ്യമാണ് തമന്ന കോവിഡ് ബാധിതയാകുന്നത്. തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനന്റല്‍ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു താരം. രോഗ മുക്തി നേടിയതിന് ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പാതയിലാണ് തമന്ന. കഴിഞ്ഞദിവസം എക്‌സസൈസ് ചെയ്യുന്നതിന്റെ വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''