ചലച്ചിത്രം

'ഇന്ന് ആലോചിക്കുമ്പോൾ സ്വയം പുച്ഛം തോന്നുന്നു', സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾക്കു മുൻപുണ്ടായ സിനിമ സെറ്റിൽവച്ച് വഴക്കിട്ടത്തിന് നടൻ സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി മാപ്പു പറഞ്ഞത്. പക്വതയില്ലായ്മ കൊണ്ട് ചെയ്തുപോയതാണെന്നും ഇന്ന് ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു എന്നുമാണ് ജ്യോതികൃഷ്ണ പറയുന്നത്. താരം കൊണ്ടുവന്ന സോറി ചലഞ്ചിലൂടെയാണ് 2013 ലുണ്ടായ ചെറിയ വഴക്കിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളും ജ്യോതി കൃഷ്ണ വിവരിച്ചത്. 

ജിവിതത്തിൽ നമ്മൾ പല തെറ്റുകളും നമ്മൾ ചെയ്യും. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ വച്ച് അതിൽ നിന്നും മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങൾ കഴിഞ്ഞാകും ആ ചെയ്തത് ശരിയായില്ല എന്ന തോന്നൽ ഉണ്ടാകുക. ആ സമയത്ത് ഈഗോ മാറ്റിവച്ച് സോറി പറഞ്ഞാൽ മനസിനു തന്നെ സമാധാനം ഉണ്ടാകും. ചില പ്രശ്‌നങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാന്‍ ഇത്തരത്തിൽ സോറി പറയുന്നതിലൂടെ സാധിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതി കൃഷ്ണ സംഭവം വിവരിക്കുന്നത്. 

ജ്യോതികൃഷ്ണയുടെ വാക്കുകൾ 

നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ല്‍  മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച്‌ ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി.  എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തിൽ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി. വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്ഛം തോന്നുന്നു. എന്നാൽ പിന്നീട് സലീമേട്ടൻ വളിച്ചിരുന്നു.  അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ക്ഷമ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി