ചലച്ചിത്രം

'ഭക്ഷണമായിരുന്നു എന്റെ ദൗർബല്യം', മേക്കോവറിനായി അനിൽ കപൂർ നടത്തിയ പോരാട്ടം; ഷർട്ട് ലെസ് ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ അമ്പരപ്പിക്കുന്ന മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് അനിൽ കപൂർ. ബീച്ചിലൂടെ ഷർട്ട് ലസായി നടക്കുന്ന അനിൽ കപൂറിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ഭക്ഷണ പ്രിയനായ തന്റെ ഫിറ്റനസിലേക്കുള്ള യാത്രയെക്കുറിച്ചും താരം ഇൻസ്റ്റ​ഗ്രാമിൽ കുറിക്കുന്നുണ്ട്. 

'എല്ലാവര്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. എന്റേത് ഭക്ഷണമാണ്. എന്നിലെ പഞ്ചാബി പയ്യന് രുചി മുകുളങ്ങളെ തീപിടിപ്പിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ എല്ലായ്‌പ്പോഴും എന്റെ വയറിനേക്കാള്‍ വലുതാണ്. ലോക്ക്ഡൗണ്‍ സമയത്താണ് രൂപത്തില്‍ മാറ്റം വരുത്തണമെന്ന് തീരുമാനിച്ചത്. ഈ പുതിയ രൂപത്തിന് ഭക്ഷണത്തിനോട് ഒരു പുതിയ സമീപനം ആവശ്യമായിരുന്നു. എന്റെ ട്രെയിനര്‍ ഇതേക്കുറിച്ച് എപ്പോഴും എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ ശ്രമിച്ചു പോരാടി. ചില സമയങ്ങളില്‍ ഞാന്‍ പരാജയപ്പെട്ടു. ഇതിലൂടെ വീട്ടിലെ എല്ലാവരേയും ഉള്‍പ്പെടുത്തണമെന്ന് എനിക്ക് തോന്നി. എനിക്കായി ഉണ്ടാക്കുന്ന ഭക്ഷണം എന്റെ കുടുംബവും പങ്കുവെച്ചു. ഫിറ്റ്‌നസ് ഒരു സ്ത്രീയുടേയോ പുരുഷന്റേയോ കാര്യമല്ല, പിന്തുണയും പ്രോത്സാഹനവും ഇതിനായി ആവശ്യമുണ്ട്. ഇത് എളുപ്പമാണോ? എല്ലായ്‌പ്പോഴും അല്ല. സത്യം പറഞ്ഞാല്‍ ചില സമയങ്ങളില്‍ പഞ്ചാബി ബോയ് പ്രശ്‌നമുണ്ടാക്കും. എന്നാല്‍ ഈ ചിത്രം കാണുമ്പോള്‍ ചെയ്തതെല്ലാം ഗുണകരമാണെന്നാണ് തോന്നുന്നത്.- അനില്‍ കപൂര്‍ കുറിച്ചു. 

ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയത്. ഞാന്‍ അംഗീകരിക്കുന്നു എന്നാണ് ഹൃത്വിക് റോഷന്‍ കമന്റ്. താരത്തിന്റെ പുത്തന്‍ ലുക്കിന് കയ്യടിക്കുകയാണ് ആരാധകരും. 63 വയസിലും എത്ര സുന്ദരനാണ് എന്നാണ് അവരുടെ കമന്റ്. ലോക്ക്ഡൗണില്‍ നിരവധി വര്‍ക്കൗട്ട് ചിത്രങ്ങളും വിഡിയോയുമാണ് അനില്‍ കപൂര്‍ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി