ചലച്ചിത്രം

സൂര്യയുടെ സൂരറൈ പോട്രിന്റെ റിലീസ് മാറ്റി, കാത്തിരിക്കണമെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പർതാരം സൂര്യ നായകനായി എത്തുന്ന സൂരറൈ പോട്രിന്റെ ഓൺലൈൻ റിലീസ് മാറ്റി. ഒക്ടോബർ 30 ന് ആമസോൺ പ്രൈം വിഡിയോയിലൂടെ പ്രേക്ഷകരിലേക്ക് ചിത്രം എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതായി സൂര്യ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പുതിയ റിലീസ് തിയതി അറിയിക്കുമെന്നും സൂര്യ ഒപ്പുവെച്ച കത്തിൽ പറയുന്നു. 

സൂരറൈ പോട്രിന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ ഇതുവരെ ഷൂട്ട് ചെയ്യാത്ത ലൊക്കേഷനുകളും അന്യഭാഷകളിലുള്ളവർക്കൊപ്പമുള്ള വർക്കും മറ്റുമാണ് വെല്ലുവിളിയാവുക എന്നാണ് കരുതിയത്. എന്നാൽ ഇതുമാത്രമല്ല ഒരുപാട് വെല്ലുവിളികൾ ചിത്രത്തിന് നേരിടേണ്ടിവന്നു എന്നാണ് താരം പറയുന്നത്. ഏവിയേഷൻ ഇന്റസ്ട്രിയെ ആസ്പദമാക്കിയുള്ള കഥയായതിനാൽ വിവിധ ഏജൻസികളിൽ നിന്ന് എൻഒസി നേടിയെടുക്കേണ്ടത് ആവശ്യമായിരുന്നു. ഇപ്പോഴും ചില എൻഒസികൾ ലഭിക്കാനുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നുമാണ് താരം കുറിക്കുന്നത്. കത്തിനൊപ്പം ചിത്രത്തിലെ ആകാശം എന്നു തുടങ്ങുന്ന ഒരു ​ഗാനവും താരം പുറത്തുവിട്ടു. 

എയർ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ​ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് സുരറൈ പോട്ര് എടുത്തിരിക്കുന്നത്. സുധ കൊൻ​ഗാര സംവിഝാനം ചെയ്യുന്ന ചിത്രത്തിൽ മലയാളം താരം അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. പരേഷ് റാവൽ, മോഹൻബാബു എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റും ​ഗുനീത് മോൻ​ഗയുടെ സിഖ്യാ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി