ചലച്ചിത്രം

ബിജു മേനോനും പാർവതിയും കേന്ദ്രകഥാപാത്രങ്ങൾ, നിർമാതാവായി ആഷിഖും; പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ബിജു മേനോനും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആണ് സംവിധാനം. ഒപിഎം ഡ്രീം മിൽസ് സിനിമാസിൻറെ ബാനറിൽ ആഷിഖ് അബുവും മൂൺഷോട്ട് എൻറർടെയ്ൻ‍മെൻറ്സിൻറെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്നാണ് ഈ ചിത്രത്തിൻറെ നിർമ്മാണം. 

സിനിമയുടെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ആരംഭിച്ചു. ഇൻഫാൻറ് ജീസസ് ബഥനി കോൺവെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2021 ജനുവരിയിൽ തീയേറ്റർ റിലീസ് ആയി ചിത്രം എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

2003ൽ പുറത്തിറങ്ങിയ 'മേം മാധുരി ദീക്ഷിത് ബൻനാ ചാഹതീ ഹൂം' എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25, മാലിക് തുടങ്ങിയവയാണ് പ്രധാന സിനിമകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി