ചലച്ചിത്രം

'ആദ്യം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം, തിടുക്കപ്പെട്ട് പാർട്ടി പ്രഖ്യാപനമല്ല വേണ്ടത്'; ഫാൻസ് അസോസിയേഷനോട് വിജയ്

സമകാലിക മലയാളം ഡെസ്ക്

നിയമസഭാ തെരഞ്ഞെടുത്തതോടെ തമിഴ്നാട്ടിൽ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ചർച്ചകളിൽ നിറയുകയാണ്. സൂപ്പർതാരം വിജയിനെ ചുറ്റിപ്പറ്റിയാണ് കൂടുതൽ വാർത്തകൾ വരുന്നത്. ബിജെപിയിലേക്ക് പോകില്ലെന്നും എന്നാൽ സമയമാകുമ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് 
കഴിഞ്ഞ ദിവസം വിജയുടെ അച്ഛൻ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ താരത്തോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആരാധകരാണ് രം​ഗത്തെത്തുന്നത്. 

എന്നാൽ ഉടൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് വിജയുടെ നിലപാട്.  ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. തിടുക്കപ്പെട്ട് പാർട്ടി പ്രഖ്യാപനമല്ല വേണ്ടതെന്നും ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്നും ആരാധക സംഘടനയോട് വിജയ് പറഞ്ഞു. സന്നദ്ധസഹായങ്ങൾ വർധിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്നും താരം നിർദേശിച്ചു.  ചെന്നൈയിലെ വസതിയിൽ വച്ചാണ് താരം ഫാൻസ് അസോസിയേഷനുമായി യോഗം നടത്തിയത്. രാഷ്ട്രീയ പ്രവേശനം നടത്തണമെന്ന ആവശ്യം ആരാധക കൂട്ടായ്മ ശക്തമാക്കിയതിനിടയിലാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

അതിനിടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. വിജയ് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 2021 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജയലളിതക്കും കരുണാനിധിക്കും ഒപ്പം വിജയ്‍യുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍. വിജയ് മക്കൾ ഇയക്കമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം