ചലച്ചിത്രം

100 കോടി രൂപയ്ക്ക് കടലിനോട് ചേര്‍ന്നുള്ള വീട്; മുംബൈയില്‍  സ്വപ്‌ന ഭവനം സ്വന്തമാക്കി ഹൃത്വിക് റോഷന്‍

സമകാലിക മലയാളം ഡെസ്ക്

100 കോടി വിലവരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. മുംബൈയില്‍ കടലിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളാണ് താരം വാങ്ങിയത്. ഡ്യുപ്ലക്‌സ് പെന്റ്ഹൗസ് ആണ് ഒന്ന്. ഒറ്റനിലയിലുള്ള വീടാണ് മറ്റൊന്ന്. 

97.5 കോടി വില വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ ആഴ്ച ആദ്യമാണ് കരാര്‍ എഴുതിയത്. അറബി കടലിനെ അഭിമുഖമാക്കിയുള്ളതാണ് വീട്. 38000 സ്‌ക്വയര്‍ ഫീറ്റുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 6500 സ്‌ക്വയര്‍ ഫീറ്റ് ടെറസ് ഉണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 പാര്‍കിങ് സ്‌പോര്‍ടുകളും കുടുംബത്തിന് ലഭിക്കും. ജുഹു- വെര്‍സോവ ലിങ്ക് റോഡിലാണ് വീടുകള്‍.

67.5 കോടി രൂപയ്ക്കാണ് ഡ്യുപ്ലക്‌സ് സ്വന്തമാക്കിയത്. ഇത് 27534 സ്‌ക്വയര്‍ ഫീറ്റിലുള്ളതാണ്. 14ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റ് 11165 സ്‌ക്വയര്‍ ഫീറ്റുണ്ട്. 2020 ജൂണില്‍ ഹൃത്വിക് റോഷന്‍ ജുഹുവില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തിരുന്നു. മാസം 8.25 ലക്ഷമായിരുന്നു വാടക. അടുത്തിടെയാണ് കടലിനോട് ചേര്‍ന്നുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി