ചലച്ചിത്രം

പാട്ടുകളുടെ കാസറ്റ് പുറത്തിറക്കിയാൽ ആരെങ്കിലും വാങ്ങുമോ? വിനീതിന്റെ ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾക്ക് മുൻപ് സം​ഗീത പ്രേമികളുടെ ഡ്രോയറുകൾ നിറഞ്ഞിരുന്നത് കാസറ്റുകൾ കൊണ്ടായിരുന്നു. ഇഷ്ട ​ഗാനങ്ങളുടെ കാസറ്റുകൾ വാങ്ങി സൂക്ഷിച്ചിരുന്നവർ നിരവധിയാണ്. എന്നാൽ ഡിജിറ്റൽ രം​ഗം ശക്തമായതോടെ മൊബൈലിൽ ഒരു വിരൽ തുമ്പിൽ ഏത് പാട്ടും ലഭ്യമാകുന്ന അവസ്ഥയായി. എന്നാൽ പല വിദേശ രാജ്യങ്ങളും ഇപ്പോൾ വീണ്ടും കാസറ്റിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും കാസറ്റിലേക്ക് തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരോട് അഭിപ്രായം ചോദിച്ചത്.

കുറേ നാളുകളായി നിങ്ങളോട് ഇത് ചോദിക്കണം എന്നു കരുതുന്നു. ഞങ്ങളുടെ സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാൽ ആരെങ്കിലും വാങ്ങാൻ തയാറാകുമോ? ചില വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകൾ തിരിച്ചുവരുമെ‌ന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പഴയ കാലത്തെപ്പോലെ ഫിസിക്കൽ കോപ്പികൾ സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ടോ? പാട്ടുകൾ കേൾക്കാൻ വാക്ക്മാനും കാസറ്റ് പ്ലേയറും ഇപ്പോഴും ഉപയോ​ഗിക്കുന്നവരുണ്ടോ? ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അഭിപ്രായങ്ങൾ അറിയുന്നതിനു വേണ്ടിയാണ് ഞാനിത് ചോദിക്കുന്നത്- വിനീത് കുറിച്ചു. 

നിരവധി സം​ഗീത പ്രേമികളാണ് താരത്തിന് മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഭൂരിഭാ​ഗം പേരും പറയുന്നത് കാസറ്റ് പുറത്തിറക്കുന്നത് ഒരിക്കലും വിജയകരമാവില്ല എന്നു തന്നെയാണ്. അതിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും മറുപടിയുമായി എത്തി. നിങ്ങൾ കാസറ്റുകൾ പുറത്തിറക്കുകയാണെങ്കിൽ ഞാൻ ഒരെണ്ണം ഉറപ്പായും വാങ്ങും എന്നായിരുന്നു സഞ്ജു കുറിച്ചത്. നിറയെ ഹൃദയ ചിഹ്നങ്ങൾക്കൊപ്പം സഞ്ജു എന്നായിരുന്നു കമന്റിന് വിനീത് മറുപടി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ