ചലച്ചിത്രം

പ്രമുഖ ചലച്ചിത്ര താരം നരേഷ് കനോഡിയ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രമുഖ ഗുജറാത്തി ചലച്ചിത്ര താരവും മുന്‍ എംപിയുമായ നരേഷ് കനോഡിയ കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. 77 വയസായിരുന്നു. കഴിഞ്ഞ നാലുദിവസമായി അഹമ്മദാബാദിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗുജറാത്തി സിനിമയിലെ അമിതാഭ് ബച്ചന്‍ എന്നാണ് നരേഷ് കനോഡിയ അറിയപ്പെട്ടത്. നിരവധി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളാണ് ഗുജറാത്തി ചലച്ചിത്ര രംഗത്ത് കനോഡിയയെ ഇതിഹാസതാരമാക്കിയത്. കനോഡിയയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,  മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു. 

നരേഷ് കനോഡിയ ബിജെപിയെ പ്രതിനിധീകരിച്ച് പട്ടാന്‍ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംപിയായും തെരഞ്ഞെടുത്തു. സഹോദരന്‍ മഹേഷും ഒത്തുള്ള ഓര്‍കസ്ട്ര ഏറെ ഏറെ പ്രസിദ്ധമായിരുന്നു. മഹേഷ് ആന്റ് നരേഷ് പാര്‍ട്ടി എന്നാണ് ഇവ അറിയപ്പെട്ടത്.

ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ മഹേഷ് കനോഡിയ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഗായകനും സംഗീത സംവിധായകനുമായിരുന്നു മഹേഷ് കനോഡിയ. നടനും എംഎല്‍എയുമായ ഹിതു കനോഡിയയാണ് മകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ